ടി 20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സെമിസാധ്യത തുലാസില്‍. സ്വന്തം കളിമിടുക്കുകൊണ്ടു മാത്രം സെമിയിലെത്താമെന്ന ഇന്ത്യന്‍ മോഹം പൊലിഞ്ഞുകഴിഞ്ഞു. ഇനി അത്ഭുതങ്ങള്‍ സംഭിച്ചാലേ വിരാട് കോഹ്ലിയുടെ ഇന്ത്യക്ക് സെമി കാണാനാകൂ.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് പത്ത്് വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിന് കീഴടങ്ങി. ഇതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷ മങ്ങിയത്. എന്നാല്‍ കണക്കിന്റെ കളികളില്‍ ഇപ്പോഴും ഇന്ത്യക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നു.
ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്ക് ഇനി മൂന്ന്് മത്സരങ്ങള്‍ കൂടിയുണ്ട്. തുടര്‍ച്ചയായി മൂന്ന്് വിജയങ്ങള്‍ സ്വന്തമാക്കിയ പാകിസ്ഥാന് ഒന്നാം സ്ഥാനക്കാരായി സെമിയില്‍ കടക്കുമെന്നാണ് പ്രതീക്ഷ. ന്യൂസിലന്‍ഡോ അഫ്ഗാനിസ്ഥാനോ രണ്ടാം സ്ഥാനക്കാരായേക്കും . എന്നാല്‍ ഗണിതശാസ്ത്രപരമായി ഇന്ത്യ ഇതുവരെ ലോകകപ്പില്‍ നിന്ന്് പുറത്തായിട്ടില്ല. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ ഇന്ത്യക്ക് അഫ്ഗാനെയും ന്യൂസിലന്‍ഡിനെയും മറികടന്ന് സെമിയിലെത്താം.
ഇന്ത്യയുടെ സാധ്യത ഇങ്ങനെ: പാകിസ്ഥാന്, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ അടുത്ത മത്സരങ്ങളില്‍ സ്കോട്ലന്ഡ്, നമീബിയ ടീമുകളെ തോല്‍പ്പിക്കണം. ഇങ്ങനെ സംഭവിച്ചാല്‍ പാകിസ്ഥാന് പത്ത് പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കും.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താന്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് ടീമുകള്‍ തമ്മിലാണ് മത്സരം നടക്കുക. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യ പുറത്താകും. ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിലെ വിജയികള്‍ രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടക്കും.
ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയും അഫ്ഗാന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യക്ക് സാധ്യതയുണ്ട്. അഫ്ഗാനിസ്ഥാന് ന്യൂസിലന്‍ഡിനെയും ഇന്ത്യ അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചാല്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് ടീമുകള്‍ക്ക് ആറു പോയിന്റ് വീതം ലഭിക്കും. അങ്ങനെ സംഭവിച്ചാല്‍ മികച്ച റണ്‍റേറ്റുളള ടീം സെമിയിലെത്തും. എന്നാല്‍ മികച്ച റണ്റേറ്റ്് സ്വന്തമാക്കാന്‍ ഇന്ത്യ നമീബിയയ്ക്കും സ്കോട്ലന്ഡിനും എതിരെ വമ്പന്‍ വിജയം തന്നെ നേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: