ബെംഗളൂരു: അന്തരിച്ച കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഇന്‍ നാല് പേര്‍ക്ക് വെളിച്ചം നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് അന്തരിച്ച ഒരു സിനിമാ താരത്തിന്റെ കണ്ണുകളിലൂടെ നാലു പേര് കാഴ്ചയുടെ പുതുലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.
പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഒരേ ദിവസമാണ് നാല് പേര്‍ക്ക് ദാനം ചെയ്തത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് ചെയ്തതെന്നും രാജ്കുമാര് കുടുംബത്തിന്റെ ബഹുമാനാര്‍ത്ഥം ട്രാന്‍സ്പ്ലാന്റ് സൗജന്യമായിരുന്നെന്നും നാരായണ നേത്രാലയ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഭുജംഗ് ഷെട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. അച്ഛന് ഡോ. രാജ്കുമാറിന്റെയും അമ്മ പാര്‍വതമ്മയുടെയും പാത പിന്തുടര്ന്നാണ് പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ കുടംബം തയ്യാറായത്. നേരത്തേ മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്യണമെന്ന് പുനീത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് അപ്പുവിന്റെ കണ്ണുകള്‍ ശേഖരിച്ചതെന്ന് ഡോ ഷെട്ടി പറഞ്ഞു. ഒരു ദിവസം നാല് പേര്‍ക്ക് നേത്രദാനം ചെയ്യാന്‍ സംസ്ഥാനത്ത് ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഓരോ കണ്ണിന്റെയും കോര്‍ണിയ പകുത്തെടുത്ത് മുന്‍ഭാഗം ഒരു ഗുണഭോക്താവിനും രണ്ടാമത്തെ ഭാഗം മറ്റൊരു ഗുണഭോക്താവിനും നല്കി. കണ്ണുകള്‍ നല്ല നിലയിലാണെങ്കില്‍ അവ നാല് പേര്‍ക്ക് ദാനം ചെയ്യാം. ഗുണഭോക്താക്കളെല്ലാം സുഖമായിരിക്കുന്നുവെന്ന് ഡോ. ഭുജംഗ് ഷെട്ടി പറഞ്ഞു. നേത്രദാനം നടത്തുന്നതിനായി മിന്റോ കണ്ണാശുപത്രിയില്‍ നിന്നും സഹായം സ്വീകരിച്ചിരുന്നു.
ഗുണഭോക്താക്കളെല്ലാം കര്‍ണാടക സ്വദേശികളാണ്. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് ട്രാന്‍സ്പ്ലാന്റ് നടത്തിയത്. രാവിലെ 11ന് ആരംഭിച്ച നടപടിക്രമം വൈകുന്നേരം 5.30ഓടെ അവസാനിച്ചുവെന്ന് ഡോ. രാജ്കുമാര് ഐ ബാങ്ക് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യതീഷ് ശിവണ്ണ പറഞ്ഞു.
ഡോ. പ്രാര്‍ത്ഥന ഭണ്ഡാരി (കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ. ഷാരോണ്‍ ഡിസൂസ, ഡോ. യതീഷ് ശിവണ്ണ (ഡോ. രാജ്കുമാര് ഐ ബാങ്ക് എംഡി), റിട്ട. ക്യാപ്റ്റന്‍ എസ്.കെ. മിട്ടല്‍ (വിഎസ്എം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍) എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: