തിരുവനന്തപുരം: കോണ്‍ഗ്രസിന് പിന്നാലെ വീണ്ടും റോഡ് തടയല്‍ സമരം പ്രഖ്യാപിച്ച് തീവ്രമുസ്ലീം സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി. നവംബര്‍ മൂന്നിന് രാവിലെ 10.30 ന് തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജ് ജംഗ്ഷനിലെ റോഡ് ഉപരോധിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അറിയിച്ചു. അന്ന് കേരളത്തിലെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ധന വില വര്‍ധനവിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം സംഘടിപ്പിക്കുമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: