കൊച്ചി:ഇന്ധനവില വര്‍ധനവിനെതിരെ അണികളെ ശക്തിയുക്തം രംഗത്തിറക്കി സംഘടനയെ വീര്യമേകാനുള്ള കെ. സുധാകരന്-വി.ഡി. സതീശന് ശ്രമം നടന് ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്തതോടെ തിരിച്ചടിച്ചു. ഇപ്പോള്‍ കെ. സുധാകരന് നടന് ജോജു ജോര്‍ജ്ജിനെതിരെ നടത്തിയ വെല്ലുവിളികളെ തള്ളി ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന നിലപാട് പരസ്യമായി പ്രസ്താവിച്ചിരിക്കുകയാണ് കെ.സി. വേണുഗോപാല്‍.
ജോജു ജോര്‍ജ്ജിന്റെ വാഹനം തകര്‍ത്ത വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമുള്ള കെ സി വേണുഗോപാലിന്റെ പ്രസ്താവന കേരളത്തിലെ പാര്ട്ടിഘടകത്തിനുള്ള ശക്തമായ താക്കീതാണ്. രാവിലെ സംഭവം കഴിഞ്ഞയുടന്‍ ജോജു ജോര്‍ജ്ജ് ഗുണ്ടയാണെന്ന് സുധാകരന് ആരോപിച്ചിരുന്നു. പിന്നാലെ ജോജു ജോര്‍ജ്ജ് മദ്യപിച്ചുവെന്നും വനിതാനേതാക്കളെ ആക്രമിച്ചു എന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ പൊലീസ് രക്തപരിശോധനയില്‍ ജോജു ജോര്‍ജ്ജിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അളവില്ലെന്ന് കണ്ടെത്തിയതോടെ കോണ്‍ഗ്രസുകാര്‍ വെട്ടിലായി. ജോജു ജോര്‍ജ്ജ് ഏതെങ്കിലും കോണ്‍ഗ്രസ് വനിതാ നേതാക്കളോട് തര്‍ക്കിച്ചതുമില്ല. അതോടെ പീഡനാരോപണവും തള്ളപ്പെട്ടു.
ഇതിനും പുറമെയാണ് ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന്റെ പിന്നിലെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. ഇതെല്ലാം ചേര്‍ന്ന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമാണ്. തല്ക്കാലം അന്തരീക്ഷം തണുപ്പിക്കാനാണ് വേണുഗോപാലിന്റെ കുറ്റസമ്മതമെന്ന് വേണം കരുതാന്‍. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഗ്രൂപ്പ് വൈരം നിലനില്‍ക്കുന്നതിനാല്‍, രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ വിശദീകരണത്തിനെത്താത്ത സ്ഥിതിവിശേഷത്തിലാണ് സതീശനെയും സുധാകരനെയും രക്ഷിക്കാന്‍ വേണുഗോപാല്‍ തന്നെ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: