ജെറുസലെം: ജെറുസലെമിലെ മുസ്ലിം ഖബര്സ്ഥാന് നില്‍ക്കുന്നിടത്ത് ദേശീയോദ്യാനം നിര്‍മ്മിക്കാന്‍ ഉറച്ച് ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ഖനനം നടത്തി ശവകുടീരം നീക്കം ചെയ്തുതുടങ്ങി.
ഇതിനെ എതിര്‍ത്ത് പലസ്തീന്‍കാര്‍ ശവകുടീരത്തിലെത്തി സമരം ചെയ്യുന്നുണ്ടെങ്കിലും അവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഇസ്രയേല്‍ പട്ടാളം. ശക്തമായ എതിര്‍പ്പുമായി നില്‍ക്കുന്നവര്‍ക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതകപ്രയോഗവും നടത്തി നേരിടുകയാണ് ഇസ്രയേല്‍ സൈന്യം.
അല്‍ അഖ്സ പള്ളിയങ്കണത്തില്‍ നിന്നും ഏതാനും മീറ്റര്‍ അകലെയാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലയണ്‍സ് ഗേറ്റ് എന്നറിയപ്പെടുന്ന അല്‍-യൂസഫിയ സെമിത്തേരി(ഖബര്സ്ഥാന്) സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പലസ്തീന്‍കാര്‍ അവരുടെ ബന്ധുക്കളുടെ ശവകുടീരത്തില്‍ കെട്ടിപ്പിടിച്ച് കിടന്ന് പ്രതിഷേധിക്കുകയാണ്. ഇസ്രയേല്‍ പട്ടാളം അവരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മാറാന്‍ കൂട്ടാക്കാത്തവരെ മര്‍ദ്ദനം നടത്തി മാറ്റുന്നുണ്ട്.
പ്രതിഷേധങ്ങളെ വകവെയ്ക്കാതെ തങ്ങളുടെ ദേശീയോദ്യാന പദ്ധതിയുമായി നീങ്ങുകയാണ് ഇസ്രയേല്‍ സൈന്യം. 2022 പാതിയോടെ പാര്‍ക്ക് തുറക്കാനാണ് പദ്ധതി. ഏകദേശം 1.4 ഹെക്ടര്‍ സ്ഥലത്താണ് ശവകുടീരം നില്‍ക്കുന്നത്. ഇതത്രയും പാര്‍ക്കാക്കി മാറ്റും.
മൂന്നാഴ്ച മുന്‍പ് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള ജെറുസലെം മുനിസിപ്പാലിറ്റിയും ഇസ്രയേല്‍ നേച്ചര്‍ ആന്റ് പാര്‍ക്സ് അതോറിറ്റിയും ഖബര്സ്ഥാന് ഖനനം ചെയ്യുന്നതിനിടയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതോ തുടര്‍ന്ന് പലസ്തീന്‍കാര്‍ ശക്തമായി പ്രതിഷേധിക്കുകുയം ശവകുടീരങ്ങള്‍ നിന്നിടങ്ങളില്‍ പ്രാര്ത്ഥ നടത്തുകയും ചെയ്തിരുന്നു.
ഇതിന് ശേഷം കൂടുതല്‍ പലസ്തീന്‍കാര്‍ ഖബര്‍സ്ഥാനില്‍ പ്രതിഷേധിക്കാന്‍ എത്തുകയാണ്. ചിലര്‍ മരിച്ച സ്വന്തക്കാരുടെ ശവകുടീരം സംരക്ഷിച്ചെടുക്കാനും എത്തുന്നു. ഇവരെ കണ്ണീര്‍വാതകവും അറസ്റ്റും ഗ്രനേഡും ഉപയോഗിച്ച് നേരിടുകയാണ് ഇസ്രയേല്‍ പട്ടാളം. പലസ്തീന്‍കാരുടെ പ്രവേശനം തടയാന്‍ ഖബര്‍സ്ഥാനിലേക്കുള്ള പ്രവേശനത്തിന് ചില സമയങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
പലസ്തീന് അധീന കിഴക്കന്‍ ജെറസലെമിലെ പലസ്തീന്‍കാരുടെയും മുസ്ലിങ്ങളുടെയും അഭിമാനമാണ് അല്‍ യൂസഫിയ സെമിത്തേരി. മുസ്ലിം നേതാവായ യൂസിഫ് ബിന്‍ അയ്യൂബ് ബിന്‍ ഷഹ്ദാനാണ് ഇത് നിര്‍മ്മിച്ചത്. 1967ലെ ജെറുസലെം യുദ്ധത്തില്‍ ഇസ്രയേല്‍ സേനയോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട ഇറാഖ്, ജോര്‍ദ്ദാന്‍, പലസ്തീന്‍കാരെയാണ് പ്രധാനമായും ഇവിടെ മറവ് ചെയ്തിരിക്കുന്നത്. യുദ്ധത്തിന് ശേഷം കിഴക്കന്‍ ജെറുസലെം, വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങള്‍ കയ്യടക്കിയ ഇസ്രയേല്‍ സേന ഈ ശവകുടീരവും പിടിച്ചെടുത്തു. കഴിഞ്ഞ ഏതാനും ദശകങ്ങളായി ഈ ശവകുടീരത്തിന്റെ സ്വഭാവം മാറ്റുകയാണ് ഇസ്രയേല്‍. പുതുതായി ഇവിടെ ശവങ്ങള് മറവു ചെയ്യുന്നത് നേരത്തെ തടഞ്ഞിരുന്നു. ജോര്‍ദാന്‍കാരുടെ നിരവധി ശവകുടീരങ്ങള്‍ ഖനനം ചെയ്ത് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: