കൊച്ചി: 2019ലെ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മരണത്തിലേക്കുള്ള യാത്രയ്ക്കു് മുമ്പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്.
വിശ്വസിക്കാനാകുന്നില്ലെന്നും ഇത് ഒരുപാട് നേരത്തെയാണെന്നുമാണ് അന്‍സിയുടെ മരണത്തില്‍ ദുഃഖം പങ്കുവെച്ച പലരും അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. മരണം അന്‍സി മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ചിലര്‍ അവരുടെ പോസ്റ്റിന് താഴെ കുറിച്ചു. 2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്.
അന്‍സി കബീറും അഞ്ജന ഷാജനും വാഹനാപകടത്തില്‍ പെട്ടത് ഫോര്‍ട്ട് കൊച്ചിയിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയെന്നാണ് പൊലീസിനു ലഭിച്ച വിവരം. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ചായിരുന്നു ഇരുവര്‍ക്കും പുറമേ പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.
അര്‍ധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.ആന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.ഇതില്‍ അബ്ദുള്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം.മുഹമ്മദ് ആഷിഖിന്റെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: