കോഴിക്കോട്: എംഎല്‍എയുടെ സ്ഥാപനത്തില്‍ ഉടുതുണിയില്ലാതെ മോഷണം നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് പോലീസ്.
യുകെഎസ് റോഡില്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ‘വണ്ടര്‍ ക്ലീന്‍’ എന്ന അലക്ക് സ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതിയെയാണ് തിരിച്ചറിഞ്ഞത്. അയല്‍ ജില്ലക്കാരനായ ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. വിവിധ ജില്ലകളിലായി നടത്തിയ മോഷണേക്കസിലെ പ്രതിയാണിയാള്‍. സിസി ടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞദിവസം രാത്രിയാണ് പൂര്‍ണ നഗ്നനായെത്തി എംഎല്‍എയുടെ സ്ഥാപനത്തിലും സമീപത്തെ മര്‍ക്കന്റയില്‍ എംപ്ലോയിസ് അസോസിയേഷന്റെ ഓഫീസായി പ്രവര്‍ത്തിക്കുന്ന ഇരുനില വീട്ടിലും മോഷണം നടന്നത്. വണ്ടര്‍ ക്ലീനിങ്ങ് സ്ഥാപനത്തില്‍ മേല്‍ക്കൂരയിലെ ടിന്‍ഷീറ്റ് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് അകത്തു കടന്നത്. തോളില്‍ ബാഗുമായെത്തിയ മോഷ്ടാവ് ഏറെ നേരം പരതിയെങ്കിലും പണം കിട്ടിയില്ല. ഇതെതുടര്‍ന്നാണ് ഡ്രൈ ക്ലീന്‍ ചെയ്ത വസ്ത്രങ്ങളുമെടുത്ത് മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: