തൃശ്ശൂര്‍: ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്ത്തകന് മണത്തല സ്വദേശി കൊപ്പര വീട്ടില്‍ ബിജുകൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. എസ്ഡിപിഐ അക്രമികളാണ് ബിജുവിനെ കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും സുരേന്ദ്രന് ആരോപിച്ചു.
സംഘര്‍ഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കണമെന്ന ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദ്ദാഹരണമാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. മതതീവ്രവാദ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്കിയ സംസ്ഥാന സര്‍ക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.
മുന്‍പ് സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രതികള്‍ അടുത്ത കാലത്താണ് എസ്ഡിപിഐയില്‍ ചേര്‍ന്നത്. സംഭത്തില്‍ സിപിഎം നേതൃത്വത്തിന്റെ ഒത്താശയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെയും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: