Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

മിറര്‍ലെസ് ശ്രേണിയില്‍ പുത്തന്‍ ഫീച്ചറുകളുമായി സെഡ്9; 45 മെഗാ പിക്‌സലും 120 എഫ്പിഎസ്സും; വിപണി തിരിച്ചുപിടിക്കാന്‍ നിക്കോണിനാവുമോ?

ഇതുവരെ കമ്പനി ഉപയോഗിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചിപ്പായ എക്‌സ്പീഡ് 7 ആണ് സെഡ് 9 ന്റെ പ്രോസസര്‍. സെഡ് 7 2വില്‍ ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ 10 മടങ്ങു വരെ അധിക ശേഷി ചിപ്പിനുണ്ടായിരിക്കാമെന്നത് സെഡ്9ന്റെ മികവ് എടുത്തുകാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 04:23 pm IST
in Technology

നിക്കോണിന്റെ മിറര്‍ലെസ് ശ്രേണിയിലെ ഏറ്റവും പുതിയതും മികച്ചതുമായ സെഡ് 9 കമ്പനി പുറത്തിറക്കി. നിലവില്‍ കാനണിനും നിക്കണിനുമൊപ്പം പിടിച്ചു നില്‍ക്കാന്‍ ശേഷിയില്ലാത്ത ഓട്ടോഫോക്കസ് സിസ്റ്റമാണ് നിക്കോണിന്റെ ഇതുവരെയുള്ള മോഡലുകള്‍ക്ക് ഉണ്ടായിരുന്നതെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ഒരൊറ്റ മോഡല്‍ കൊണ്ട് എതിരാളികള്‍ക്കൊപ്പം അല്ലെങ്കില്‍ എതിരാളികളേക്കാള്‍ മുന്നിലെത്തിയിരിക്കുകയാണ് നിക്കോണ്‍. 45.7 മെഗാ പിക്‌സെല്‍ റെസല്യൂഷനുള്ള ഫുള്‍ ഫ്രെയിം സെന്‍സറാണ് സെഡ് 9ില്‍ ഉപയോഗിച്ചിട്ടുള്ളത്.  

സോണിയും കാനണും മികച്ച മിറര്‍ലെസ് ക്യാമറകള്‍ ഇറക്കി വിപണി കൈയ്യടിക്കിയിരുന്നു. അതോടെ നിക്കോണിന്റ കാലം കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നിലവില്‍ വന്നു. എന്നാല്‍ അതിനെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ടാണ് സെഡ് 9ന്റെ കടന്നുവരവ്. വിപണിയില്‍ നിലവിലുള്ള മികച്ച മിറര്‍ലെസ് ക്യാമറകളായ സോണിയുടെ എ1 നും, ക്യാനണിന്റെ ആര്‍ 3 യ്‌ക്കും മെക്കാനിക്കല്‍ ഷട്ടറും ഇലക്ട്രോണിക് ഷട്ടറുമുണ്ട്. എന്നാല്‍ ആദ്യമായി മെക്കാനിക്കല്‍ ഷട്ടര്‍ ഒഴിവാക്കിക്കൊണ്ടാണ് സെഡ് 9 നെ നിക്കോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നിക്കോണിന്റെ ഏറ്റവും മികച്ച ക്യാമറയായണ് സെഡ് 9 നെ നിരൂപകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ആത്മവിശ്വാസത്തിന്റെയും വിപണിയിലേക്കുള്ള തിരിച്ചുവരവിന്റെയും വ്യക്തമായ സൂചനയാണ് ഇതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

സെഡ് 9 ന് സെക്കന്‍ഡില്‍ 20 റോ ചിത്രങ്ങളും 120 ഫ്രെയിം ജെപെഗ് ചിത്രങ്ങളും ഷൂട്ടു ചെയ്യാനുള്ള കഴിവുണ്ട്. വീഡിയോ ഷൂട്ടിങ്ങിന്റെ കാര്യത്തില്‍ ഒട്ടും ശ്രദ്ധയില്ലാത്ത കമ്പനിയാണ് നിക്കോണ്‍ എന്ന് പൊതുവില്‍ ഒരഭിപ്രായമിുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന സെഡ് 9 ല്‍ 8കെ 10 ബിറ്റ് എന്‍-ലോഗ് റെക്കോഡിങ് സാധ്യമാണ്. എച്.265, പ്രൊസസര്‍ 422, എച്ക്യൂ 10 തുടങ്ങി പല കോഡെക്കുകളും ഇതില്‍ സപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം വരുന്ന ഫേംവെയര്‍ അപ്‌ഡേറ്റ് വഴി സെക്കന്‍ഡില്‍ 60 ഫ്രെയിം 8കെ 12-ബിറ്റ് പ്രോറെസ് റോ എന്നിവ റെക്കോര്‍ഡ് ചെയ്യാനുള്ള ശേഷിയും ക്യാമറയ്‌ക്ക് നല്‍കുമെന്നാണ് കമ്പനി പറയുന്നത്.  

മൂന്ന് ആക്‌സിസുകളുള്ള 3.2 ടച്ച് സ്‌ക്രീന്‍ എല്‍സിഡിയാണ് ക്യാമറയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇത് പൂര്‍ണ്ണമായി ഒരു വശത്തേക്ക് ടില്‍റ്റ് ചെയ്യാനാവില്ല എന്ന വാസ്തവം വീഡിയോഗ്രാഫര്‍മാര്‍ എങ്ങനെ കാണുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. ക്വാഡ് വിജിഎ പാനലാണ് വ്യൂ ഫൈന്‍ഡറില്‍. പുതിയ വൈബ്രേഷന്‍ സിസ്റ്റവും ക്യാമറയിലുണ്ട്. സിങ്‌ക്രോ വിആര്‍ എന്നാണ് നിക്കോണ്‍ ഇതിനെ വിളിക്കുന്നത്. ചേരുന്ന ലെന്‍സുകള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ ആറു സ്‌റ്റോപ്പ് വരെയാണ് ഷേക്ക് കോംപന്‍സേഷന്‍.

ഇതുവരെ കമ്പനി ഉപയോഗിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും ശക്തിയേറിയ ചിപ്പായ എക്‌സ്പീഡ് 7 ആണ് സെഡ് 9 ന്റെ പ്രോസസര്‍. സെഡ് 7 2വില്‍ ഉപയോഗിച്ചിരിക്കുന്നതിനേക്കാള്‍ 10 മടങ്ങു വരെ അധിക ശേഷി ചിപ്പിനുണ്ടായിരിക്കാമെന്നത് സെഡ്9ന്റെ മികവ് എടുത്തുകാട്ടുന്നു. ലോകത്തെ ഏറ്റവും വേഗമേറിയ ഇമേജ് സ്‌കാന്‍ റേറ്റുള്ള ക്യാമറയാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. നേരിയ അളവില്‍ മാത്രമേ റോളിങ് ഷട്ടറും വക്രീകരണവും കടന്നുകൂടുകയുള്ളു എന്നും കമ്പനി പറയുന്നു. സെഡ്9ന് 1/32,000 ഷട്ടര്‍ സ്പീഡ് ഉപയോഗിക്കുമ്പോള്‍ പോലും വക്രീകരണം ഒഴിവാക്കാനാകും. സ്വാഭാവിക ഐഎസ്ഒ റെയ്ഞ്ച് 64 മുതല്‍ 24,600 വരെയാണ്. ഇത് 32 മുതല്‍ 102,400 വരെ ബൂസ്റ്റു ചെയ്യാം. സിങ്ക് സ്പീഡ് 1/250 വരെയാണ്.

പുതിയ സബ്ജക്ട് ഡിറ്റെക്ഷന്‍ അല്‍ഗോരിതമാണ് സെഡ്9 സവിശേഷതകളിലൊന്ന്. മനുഷ്യര്‍, വളര്‍ത്തു മൃഗങ്ങള്‍, പക്ഷികള്‍, വിമാനങ്ങള്‍, ട്രെയിനുകള്‍, കാറുകള്‍, മോട്ടോര്‍ബൈക്കുകള്‍ തുടങ്ങി പലതിനേയും ഇതിന് തിരിച്ചറിയാനാകും. കമ്പനിയുടെ പഴയ വിദ്യകളിലൊന്നായ 3ഡി ട്രാക്കിങ് ഈ ക്യാമറയിലൂടെ തിരിച്ചെത്തുന്നുണ്ട്.

സെഡ്9 ക്യാമറയ്‌ക്ക് സെക്കന്‍ഡില്‍ 20 ഫ്രെയിം വരെയാണ് റോ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്നത്. എന്നാല്‍ ഫുള്‍ റെസലൂഷന്‍ ജെപെഗ് ചിത്രങ്ങള്‍ മതിയെങ്കില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ ഫോട്ടോകള്‍ എടുക്കാനാകും. എന്നാല്‍, ഇതിലും കുറഞ്ഞ റെസലൂഷനുള്ള ചിത്രങ്ങള്‍ മതിയെങ്കില്‍ ് സെക്കന്‍ഡില്‍ 120 ഫ്രെയിം വരെ ജെപെഗ് ഫോട്ടോകള്‍ ഷൂട്ടു ചെയ്യാനാകും. 11 എംപി റെസലൂഷന്‍ ആണ് ലഭിക്കുക. മുഴുവന്‍ ഓട്ടോഫോക്കസും ഓട്ടോ എക്‌സ്‌പോഷറും പ്രവര്‍ത്തിക്കും. മനുഷ്യന്റെ കണ്ണിനു കാണാന്‍ സാധിക്കാത്തത്ര വേഗത്തില്‍ ചലനത്തെ റെക്കോര്‍ഡ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അണ്‍കംപ്രസ്ഡ് റോ ഫയലുകള്‍ക്കൊപ്പം ഹൈ എഫിഷ്യന്‍സി റോ ഫയലുകളും ക്യാമറയ്‌ക്ക് റെക്കോര്‍ഡ് ചെയ്യാനാകും. സാധാരണ റോ ഫയലുകളുടെ മൂന്നിലൊന്നായിരിക്കും ഫയല്‍ സൈസ്.  

4,75,995 രൂപയാണ് സെഡ് 9ന്റെ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ നിക്കോണ്‍ സെഡ്9 ക്യാമറയ്‌ക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് സോണി എ1, ക്യാനന്‍ ആര്‍3 എന്നീ ക്യാമറകളാണ്. ഇത്  ഈ ക്യാമറകളുടെ വിലകളേക്കാള്‍ കുറവാണ് എന്നത് വിപണി തിരിച്ചുപിടിക്കാന്‍ സഹായകമാകുമെന്നാണ് നിക്കോണ്‍ കരുതുന്നത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിക്കോണ്‍ വന്‍ തിരിച്ചുവരവാണ് സെഡ്9 ക്യാമറയിലൂടെ പ്രതീക്ഷിക്കുന്നത്.  

Tags: ബിസിനസ്സ്‌Cameraസാങ്കേതികം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് മന്ത്രി ഗണേഷ് കുമാര്‍

Kerala

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകള്‍ക്ക് നിലവാരമില്ലെന്ന് പൊലീസ്

Kerala

ക്യാമറയുള്ള എ.ഐ കണ്ണട ധരിച്ച് യുവാവ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ; അഹമ്മദാബാദ് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജെറിന്‍ പകര്‍ത്തിയതെന്ന തരത്തില്‍ പ്രചരിക്കുന്ന കടുവയുടെ ദൃശ്യം
Kerala

നരഭോജി കടുവ കരുവാരക്കുണ്ടില്‍ തന്നെ ഉണ്ടെന്ന് സ്ഥിരീകരണം

Kerala

കരുവാരക്കുണ്ടില്‍ വീണ്ടും കടുവാ സാന്നിധ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.