കെവാഡിയ : സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ 146-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. സര്‍ദാര്‍ സാഹിബിന്റെ സമര്‍പ്പണവും വിശ്വസ്തതയും മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടവും ത്യാഗവും വേറിട്ട് നില്‍ക്കുന്നതാണെന്നും അമിത്ഷാ അറിയിച്ചു. രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി തുടക്കം കുറിക്കുകയും ചെയ്തു.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും ഇത് പ്രേരിപ്പിക്കുന്നുണ്ട്. ഏകീകൃത ഇന്ത്യയുടെ മഹാനായ ശില്‍പ്പിയാണ് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍. ശക്തമായ ഇച്ഛാശക്തിയും ഉറച്ച നേതൃത്വവും അദമ്യമായ ദേശസ്നേഹവും ഉള്ള ഒരു വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിനുള്ളിലെ എല്ലാ നാനാത്വങ്ങളെയും ഒന്നാക്കി മാറ്റാനും ഏകീകൃത രാഷ്ട്രത്തിന്റെ രൂപം നല്‍കാനും കഴിയുന്നതെന്ന് സര്‍ദാര്‍ പട്ടേലിന്റെ ജീവിതം നമുക്ക് പഠിപ്പിച്ച് തരുന്നു.
രാജ്യത്തിന്റെ ഏകീകരണത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണപരമായ അടിത്തറ പാകുന്നതിനും അദ്ദേഹം നിരന്തരം പ്രയത്നിച്ചിരുന്നു. ദേശീയ ഏകതാ ദിനത്തില്‍ എല്ലാവര്ക്കും ആശംസകള്‍ നേരുന്നതായും അമിത് ഷാ അറിയിച്ചു.
രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് സ്റ്റാച്യൂ ഓഫ് യൂണിറ്റിയില്‍ നടന്ന പരേഡില്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ മന്‍പ്രീത് സിങ് ഉള്‍പ്പടെയുള്ള കായിക താരങ്ങള്‍ പങ്കെടുത്തു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് അറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാ ദിനമായി 2014 മുതലാണ് ആചരിച്ചത് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: