Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Interview

അയലത്തെ പയ്യന്‍ ഇവിടുണ്ട് സുധീഷ് @34

മലയാളികള്‍ക്ക് മറക്കാനാവാത്ത മുഖമാണ് സുധീഷ് എന്ന നടന്‍. 34 വര്‍ഷമായി സുധീഷ് മലയാളസിനിമാ ലോകത്തുണ്ട്. അല്പം വൈകിയാണെങ്കിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം സുധീഷാണ് നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 05:00 am IST
in Interview

 സുനീഷ് മണ്ണത്തൂര്‍

മലയാളികള്‍ക്ക് മറക്കാനാവാത്ത മുഖമാണ് സുധീഷ് എന്ന നടന്‍. 34 വര്‍ഷമായി സുധീഷ് മലയാളസിനിമാ ലോകത്തുണ്ട്. അല്പം വൈകിയാണെങ്കിലും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം സുധീഷാണ് നേടിയത്.

ഭൂമിയിലെ മനോഹര സ്വകാര്യം, എന്നിവര്‍ എന്നീ സിനിമകളിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 1987-ല്‍ അടൂരിന്റെ അനന്തരം എന്ന സിനിമയില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടായിരുന്നു സിനിമയില്‍ സുധീഷിന്റെ അരങ്ങേറ്റം. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ അയലത്തെ വീട്ടിലെ പയ്യന്‍ ആയിരുന്ന അദ്ദേഹം ഇപ്പോള്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിലൂടെ അഭിനയത്തിന്റെ വെള്ളിത്തേരിലേറി യാത്ര തുടരുകയാണ്.

1989-ല്‍ റിലീസ് ചെയ്ത മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ സുധീഷ് ചെയ്ത കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടി. 1991-ല്‍ റിലീസ് ചെയ്ത വേനല്‍ക്കിനാവുകള്‍ എന്ന സിനിമയിലെ നായകവേഷം സുധീഷിന്റെ അഭിനയ ജീവിതത്തില്‍ ഏറെ വഴിത്തിരിവാകുകയായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ സുധീഷിനെ തേടിയെത്തി. മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്‌ക്കും പൂച്ചയ്‌ക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങി നിരവധി സിനിമകളില്‍ സഹനടനായി സുധീഷ് ശ്രദ്ധിക്കപ്പെട്ടു. മണിച്ചിത്രത്താഴിലെ ‘കിണ്ടി’യായും ചെപ്പടിവിദ്യയിലെ കളളനായും ആധാരത്തിലെ രമേശനായും വല്യേട്ടന്‍ സിനിമയില്‍ നായകനായ മമ്മൂട്ടിയുടെ ഭിന്നശേഷിക്കാരനായ അനുജന്‍ ശങ്കരന്‍കുട്ടിയായുമൊക്കെ തിളങ്ങി. നായകന്റെ സുഹൃത്തോ അനുജനോ കൂട്ടുകാരനോ ഒക്കെയായിട്ടായിരുന്നു മിക്ക സിനിമകളിലും അഭിനയിച്ചിരുന്നത്. പവിത്രം, വരണമാല്യം, വാര്‍ദ്ധക്യപുരാണം, വേനല്‍ക്കിനാവുകള്‍ എന്നീ ചിത്രങ്ങളിലെ അഭിനയം സുധീഷിനെ സിനിമാലോകത്ത് പ്രശസ്തനാക്കി.

2018-ല്‍ ഇറങ്ങിയ തീവണ്ടി എന്ന സിനിമയില്‍ നായകനായ ടൊവീനോയുടെ അമ്മാവന്‍ അലസനായ ഒരു മദ്ധ്യവയസ്‌കനായി സുധീഷ് മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനസിലേക്ക് വീണ്ടും ഓടിക്കയറി.  

കോഴിക്കോട്ട് ജില്ലക്കാരനായ സുധീഷിന്റെ അഭിനയകല പാരമ്പര്യമായി തന്നെ ലഭിച്ചതാണ്. നാടക, സിനിമാ അഭിനേതാവായ ടി. സുധാകരന്‍ നായരുടെയും സൂര്യപ്രഭയുടെയും മകനാണ്. മൂന്ന് പതിറ്റാണ്ടുകൊണ്ട് നൂറ്റി അമ്പത് സിനിമകളിലാണ് അഭിനയിച്ചത്. മികച്ച സഹനടന്‍, കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചിരുന്നു. യഥാര്‍ത്ഥ പേര്  അജയകുമാര്‍ ടി. എന്നാണ്. സുധീഷ് ജന്മഭൂമിക്ക് വേണ്ടി മനസ്സ് തുറന്നപ്പോള്‍.

എപ്പോഴും സംസാരത്തിനിടെ അച്ഛനെക്കുറിച്ച് പരാമര്‍ശിക്കാറുണ്ടല്ലോ. മറ്റാരേക്കുറിച്ചും അങ്ങനെ പേരെടുത്തു പറയാറില്ല അത്രയ്‌ക്ക് സ്വാധീനം ഉണ്ടോ അച്ഛന്?

എന്റെ എല്ലാത്തിന്റേയും മുന്നില്‍തന്നെ അച്ഛനുണ്ട്. എനിക്ക് ഇന്നുവരെ എല്ലാ കാര്യത്തിലും അഭിനയത്തിലും പഠനത്തിലും എന്നുവേണ്ട എല്ലാത്തിനും എനിക്ക് ഞാന്‍ ആഗ്രഹിച്ചപോലെ തന്നെ സപ്പോര്‍ട്ട് ആയി നിന്നിട്ടുണ്ട്. അച്ഛനും നടനായിരുന്നല്ലോ. അച്ഛനാണ് എന്നെ സിനിമ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഞാനും അച്ഛനും ഒരുമിച്ച് അഭിനയിക്കുന്ന ഘട്ടത്തില്‍ എനിക്ക് നല്ല സപ്പോര്‍ട്ടാണ് തന്നിട്ടുള്ളത്. ഞാനും അച്ഛനും തമ്മില്‍ അത്രയ്‌ക്ക് കെമിസ്ട്രിയിലാണ്. അച്ഛന്റെ അനുഗ്രഹമാണ് എല്ലാത്തിനും കാരണം.

കുറച്ച് നാള്‍ കാണാറില്ലായിരുന്നു. സിനിമയില്‍ നിന്ന് മാറിനിന്നതാണോ മാറ്റിനിര്‍ത്തിയതാണോ?

ഒരിക്കലും മാറിനിന്നിട്ടില്ല. ഇടക്കാലത്ത് അവസരങ്ങള്‍ കുറഞ്ഞിരുന്നു എന്നത് സത്യമാണ്. എനിക്ക് ഇഷ്ടം അഭിനയിക്കുക എന്നതാണ്. നല്ല ക്യാരക്‌ടേഴ്‌സ് ചെയ്യണം എന്നുണ്ടായിരുന്നു. അവസരങ്ങള്‍ കുറഞ്ഞ് വീട്ടില്‍ ഇരുന്നപ്പോഴും വീട്ടുകാരുടെ നല്ല സപ്പോര്‍ട്ട ്ഉണ്ടായിരുന്നു. എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. ഒതുക്കിയതാണോ എന്ന് ചോദിച്ചാല്‍ അത് എനിക്ക് അറിയില്ല. അങ്ങനെ ഉണ്ടാവാം. പക്ഷേ പുതിയ തലമുറയില്‍ അങ്ങനെ ഒരു സംഭവം ഇല്ല.

പുതിയതലമുറയും പഴയതലമുറയും തമ്മിലുള്ള വ്യത്യാസം?

എനിക്ക് തോന്നുന്നത് പുതിയ തലമുറ മുന്‍തലമുറയേക്കാള്‍ ഫ്രീമൈന്റഡാണ്, ഓപ്പണ്‍ മൈന്റ് ആണ്. നല്ല സഹകരണമാണ്. പഴയതലമുറ എന്നത് സുവര്‍ണ്ണകാലം തന്നെയായിരുന്നു. എംടി സാര്‍, അടൂര്‍ സാര്‍, ലോഹിതദാസ്, കെ. സേതുമാധവന്‍ സാര്‍ എന്നിവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. പക്ഷേ അഭിനയം ഒരു കലയാണല്ലോ. മാറ്റങ്ങള്‍ ഉണ്ടായാലും ആ മാറ്റങ്ങളെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. തീവണ്ടി എന്ന സിനിമയിലെ കഥാപാത്രം ശരിക്കും ഒരു ബ്രേക്കായി.

അച്ഛന്‍ അഭിനേതാവ്, ദാ ഇപ്പോള്‍ മകനും. മൂന്ന് തലമുറയാണ് ഇതൊരു ഭാഗ്യമല്ലേ?

മകന്‍ രുദ്രേഷ്. കൊച്ചൗവാ പൗലോ ആണ് അവന്‍ ആദ്യമായി അഭിനയിച്ച സിനിമ. പഠിത്തത്തില്‍ കുറേ ശ്രദ്ധിക്കുന്നു. ഇപ്പോള്‍ 13 വയസേ ഉള്ളൂ. ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. അവന് താല്‍പര്യമെങ്കില്‍ അഭിനയിക്കട്ടെ. മൂന്ന് തലമുറ എന്നത് ഒരു ഭാഗ്യം തന്നെ ആണ്.

ഇതുവരെ എന്തു തോന്നുന്നു?

ഞാന്‍ എല്ലാംകൊണ്ടും തൃപ്തനാണ്. മൂന്ന് പതിറ്റാണ്ട് ഇവിടെ ഇങ്ങനെ നില്‍ക്കാന്‍ പറ്റി എന്നത് തന്നെ ഏറെ ഭാഗ്യം. നല്ല ക്യാരക്‌ടേഴ്‌സ് ഇനിയും വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

Kerala

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

Kerala

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.