തിരുവനന്തപുരം: മാര്‍പ്പാപ്പ കേരളം സന്ദര്‍ശിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. പ്രധാനമന്ത്രി മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിശ്വാസികള്‍ക്ക് ഏറെ സന്തോഷം നല്കുന്നു. സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം നല്കുന്നതാവും മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രധാനമന്ത്രിയും മാര്‍പ്പാപ്പയും തമ്മില്‍ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ചയാണ്. ഇന്ത്യയിലെ െ്രെകസ്തവര്‍ക്ക് ആഹ്ലാദകരമായ ദിവസമാണ് ഇന്നെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഭാരതം നേടിയ വലിയ വിശ്വാസതയുടെ കാലത്താണ് പ്രധാനമന്ത്രിയുടെ വത്തിക്കാന്‍ സന്ദര്‍ശനമെന്നത് എടുത്തു പറയേണ്ടതാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
”മാര്‍പാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ചയാണു നടന്നത്. അദേഹവുമായി വിവിധ വിഷയങ്ങളെ കുറിച്ചു ചര്‍ച്ച നടത്താന്‍ അവസരമുണ്ടായി. അദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു” നരേന്ദ്ര മോദി കൂടിക്ക്ാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. മാര്‍പാപ്പയെ സന്ദര്‍ശിച്ച ശേഷം വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്ര പരോളിന് ഉള്‍പ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി.
മാര്‍പാപ്പയുടെ സ്വകാര്യ ലൈബ്രറിയില്‍ വച്ചാണ് ഇരുവരും ചര്‍ച്ച നടത്തുന്നത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: