ന്യൂദല്‍ഹി: ഭീകരതയില്ലാതാക്കാന് ഭാരതവുമായി ഏതറ്റം വരെയും കൈകോര്‍ക്കുമെന്ന് ഇന്ത്യയിലെ പുതിയ ഇസ്രായേല്‍ പ്രതിനിധി നയോര്‍ ഗിലോണ്‍. ഇരുരാജ്യങ്ങളും ഭീകരതയുടെ ഭീഷണി നേരിടുന്നുണ്ടെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇസ്രയേലിന് ഇറാന് വലിയ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഈ ആശങ്ക പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇറാനുമായി നല്ല ബന്ധമാണ് പങ്കിടുന്നത്. താലിബാന് പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങള്‍ക്കും പ്രാദേശികമായ പൊതുതാല്പര്യങ്ങള് സ്വാഭാവികമാണ്.
തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം ഇറാനില്‍ നിര്‍മ്മിച്ചത് ഇന്ത്യയാണ്. രണ്ട് സൗഹൃദ രാജ്യങ്ങള്‍ക്ക് വ്യത്യസ്ത താല്‍പ്പര്യങ്ങളുണ്ടാകാമെന്ന് ഗിലോണ്‍ ചൂണ്ടിക്കാട്ടി.ഇന്ത്യ, ഇസ്രായേല്‍, യുഎസ്, യുഎഇ എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ചതുര്ഭുജ യോഗം സൈനിക സഹകരണം മുന്‍നിര്‍ത്തിയല്ല, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണെന്നും നൂര്‍ ഗിലോണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: