കുന്നത്തൂര്‍: അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മധ്യവയസ്കനെ കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. ശാരീരിക അവശതകളെ തുടര്‍ന്നു പെണ്‍കുട്ടി ചികിത്സയിലാണ്.
ചവറ പടപ്പനാല്‍ മുള്ളിക്കാല വടക്ക് വാടകയ്ക്ക് താമസിക്കുന്ന തേവലക്കര മൊട്ടയ്ക്കല്‍ മേക്കരവിള വീട്ടില്‍ അബ്ദുല്‍ വഹാബി (52) നെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. അഭയ കേന്ദ്രത്തിന് സഹായം അഭ്യര്‍ഥിച്ചാണു വഹാബ് ഉച്ചയ്ക്ക് നോട്ടിസുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. വിട്ടില്‍ പെണ്‍കുട്ടിയും ആറു വയസുകാരനായ സഹോദരനും പിതാവുമാണ് ഉണ്ടായിരുന്നത്.
മഴ പെയ്തതോടെ സിറ്റൗട്ടില്‍ ഇരുന്ന പ്രതി കയ്യില്‍ കരുതിയിന്ന പൊതിച്ചോറ് ഇരുന്ന് കഴിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ കുടുംബം ഇത് അനുവദിച്ചു. ഇതേസമയം പെണ്‍കുട്ടിയുടെ പിതാവ് മരുന്നു കഴിച്ച ശേഷം കസേരയില്‍ ഇരുന്ന് മയങ്ങി. ടിവി കാണാനെന്ന പേരില്‍ ഹാളില്‍ കയറിയ വഹാബ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സന്ധ്യയോടെയാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്നു ഡോക്ടര്‍ പൊലീസില്‍ വിവരം നല്കി. നോട്ടിസില്‍ നിന്നും വീട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഭയ കേന്ദ്രത്തിലെത്തിയ പോലീസ് സംഘം പ്രതിയെ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി വാടക വീട്ടില്‍ നിന്നാണ് വഹാബിനെ കസ്റ്റഡിയിലെടുത്തത്. അഭയ കേന്ദ്രത്തിനു വേണ്ടി ഇയാള്‍ മൂന്നു മാസമായി പിരിവ് നടത്തുന്നുണ്ട്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: