ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ ആശങ്കകള്‍ അകന്നു. മുല്ലപ്പെരിയാറിലെ വെള്ളം എത്തിയാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്നും അത് കൂടുതല്‍ പേരെ കുടിയൊഴിപ്പിക്കാനും മറ്റ് മുന്‍കരുതല്‍ എടുക്കാനും കാരണമാകുമെന്ന് ആശങ്ക നിലനിന്നിരുന്നു. ഇതിനാണ് വെള്ളിയാഴ്ച ആശ്വാസമായത്.
2398.30 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഈ സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കെഎസ്ഇബി അറിയിച്ചു. റെഡ് അലർട്ട് പിൻവലിച്ചതായും പ്രഖ്യാപനമുണ്ടായി.
മുല്ലപ്പെരിയാർ ഡാമിലെ രണ്ട് സ്പില്‍വേ ഷട്ടര്‍ തുറന്നെങ്കിലും ഇവിടുത്തെ വെള്ളം ഇതുവരെ ഇടുക്കി അണക്കെട്ടിൽ എത്തിയിട്ടില്ലെന്നും, അങ്ങനെ എത്തിയാലും ഡാം തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും കെഎസ്ഇബി അറിയിച്ചു. രാത്രിയോടെ വെള്ളം എത്തിയാലും നിലവിലെ സാഹചര്യത്തിൽ അണക്കെട്ട് അടിയന്തരമായി തുറക്കേണ്ടി വരില്ല.
വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത്. സെക്കന്റിൽ 534 ഘന അടി ജലമാണ് അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: