കൊച്ചി,മൂന്ന് ദിവസത്തെ ഔദ്യോഗിക ലക്ഷദ്വീപ് സന്ദര്‍ശത്തിനായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പാദന സഹമന്ത്രി ഡോ. എല്‍ മുരുകന്‍ നാളെ അഗത്തിയില്‍ എത്തും. ബെംഗളൂരുവില്‍ നിന്നും കൊച്ചിയില്‍ എത്തിയ മന്ത്രി കൊച്ചിയില്‍ നിന്നും വിമാന മാര്‍ഗം ലക്ഷദ്വീപിലേക്ക് യാത്ര തിരിക്കും.അഗത്തിയില്‍ എത്തുന്ന മുരുകന്‍ അവിടുത്തെ ഒര്‍ണമെന്റല്‍ ഫിഷ് ഹാച്ചറിയും കോഴിവളര്‍ത്തല്‍ ഫാമും സന്ദര്‍ശിക്കും. തുടര്‍ന്ന് അദ്ദേഹം മത്സ്യ തൊഴിലാളികളുമായും കോഴിവളര്‍ത്തല്‍ കര്ഷകരുമായും ഡി സി ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ സംവദിക്കും.
അഗത്തിയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ടോടെ കവരത്തിയില്‍ എത്തുന്ന കേന്ദ്ര മന്ത്രി ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വികസന പദ്ധതികളെക്കുറിച്ച് അവര്‍ വിശദീകരിക്കുകയും ചെയ്യും. തുടര്‍ന്ന് അവിടുത്തെ മത്സ്യ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കും.
30 ന് രാവിലെ കേന്ദ്ര മന്ത്രി കവരത്തിയിലെ ഫിഷറീസ് മ്യൂസിയം, കടല്‍പായല്‍ കേന്ദ്രം എന്നിവ സന്ദര്‍ശിക്കുകയും കടല്‍പായല്‍ സംരഭകരുമായി സംവദിക്കുകയും ചെയ്യും.തുടര്‍ന്ന് ബംഗാരം ദ്വീപില്‍ എത്തുന്ന മുരുകന്‍ കടലാമകളുടെ പ്രജനന സ്ഥലങ്ങള്‍, പവിഴപ്പുറ്റുകള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവയെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സന്ദര്‍ശിക്കും. ഉച്ചക്ക് ശേഷം ബോട്ടില്‍ തിണ്ണകര ദ്വീപ് സന്ദര്‍ശിക്കുകയും പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
ഒക്ടോബര് 31 ന് ബംഗാരത്തുനിന്നും അഗത്തിയില്‍ എത്തുന്ന അദ്ദേഹം ദ്വീപിലെ ദേശീയ ഏകതാ ദിനം, ആസാദി കാ അമൃത് മഹോത്സവ് പരിപാടികളില്‍ പങ്കെടുത്ത ശേഷം കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയില്‍ പ്രാദേശിക പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് കൊടുങ്ങലൂരില്‍ ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം രാത്രി കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് തിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: