ലണ്ടന്‍: ലിവര്‍പൂള്‍, ടോട്ടനം ടീമുകള്‍ ഇംഗ്ലീഷ് ലീഗ് കപ്പിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ വെസ്റ്റ് ഹാം യുണൈറ്റഡാണ് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നിലവിലെ ജേതാക്കളായ സിറ്റിയെ തകര്‍ത്തത്. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ബേണ്‍ലിെയ 1-0ന് കീഴടക്കിയാണ് ടോട്ടനം ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. 68-ാം മിനിറ്റില്‍ ലൂക്കാസ് മൗറയാണ് വിജയഗോള്‍ നേടിയത്. പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ അവസാന എട്ടില്‍ ഇടംപിടിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 62-ാം മിനിറ്റില്‍ മിനാമിനോ, 84-ാം മിനിറ്റില്‍ ഒറിഗി എന്നിവരാണ് ചെമ്പടയുടെ ഗോള്‍ നേടിയത്.
ബ്രൈറ്റണ് ആല്‍ബിയോണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് പരാജയപ്പെടുത്തി ലെസ്റ്റര്‍ സിറ്റിയും സ്റ്റോക് സിറ്റിയെ 2-1ന് കീഴടക്കി ബ്രെന്‍ഡ്ഫോര്‍ഡും ക്വാര്‍ട്ടറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: