ന്യൂദല്‍ഹി: സിഐഐ ഏഷ്യ ഹെല്‍ത്ത് 2021 ഉച്ചകോടി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഉല്‍ഘാടനം ചെയ്തു. നല്ല നാളേക്കായി ആരോഗ്യ സംരക്ഷണത്തെ പരിവര്‍ത്തനം ചെയ്യുക എന്ന പ്രമേയത്തോടെ ആരംഭിച്ച ഉച്ചകോടിയില്‍ ആരോഗ്യമേഘലയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെകുറിച്ചും സംസാരിച്ചു.
മുന്‍പ് ആരോഗ്യം എന്നാല്‍ ചികിത്സ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ വികസനം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അത് രാജ്യത്ത് ആരോഗ്യവും പുരോഗതിയും കൊണ്ടുവരും. ഇന്ത്യയിലെ വികസനവുമായി ആരോഗ്യത്തെ ബന്ധിപ്പിച്ചിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് മൂലമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ ചികിത്സ, ആരോഗ്യമേഖലയുടെ അനിവാര്യ ഘടകമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഖേലോ ഇന്ത്യ, യോഗ തുടങ്ങിയ സംരംഭങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ സംരക്ഷണ മേഖലയുടെ മികച്ച ഭാവിക്കായി ലഭ്യത, താങ്ങാനാവുന്ന ചെലവ് , ഉത്തരവാദിത്തം, ബോധവല്‍ക്കരണം എന്നിവയ്‌ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ‘ടോക്കണ്‍ മുതല്‍ സമ്പൂര്‍ണ ആരോഗ്യം വരെ ‘ എന്ന വിഷയത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാങ്കേതികവിദ്യയും ആരോഗ്യപരിപാലനവും ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി, ആരോഗ്യമേഖലയില്‍ നാനോ, റോബോട്ടിക് സാങ്കേതികവിദ്യകള്‍ പോലുള്ള ഏറ്റവും പുതിയ രീതികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചു.
രാജ്യത്തെ ആരോഗ്യ സുരക്ഷാ മേഖലയില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ മേഖലയെ പ്രേരിപ്പിച്ച അദ്ദേഹം, അന്താരാഷ്‌ട്ര ആരോഗ്യ ടൂറിസത്തിന്റെ കേന്ദ്രമായി മാറാന്‍ ഇന്ത്യക്ക് കഴിയുമെന്നും പറഞ്ഞു. ‘ആരോഗ്യ സമൂഹം, സമ്പന്ന രാഷ്‌ട്രം’ എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അതിനായി അക്ഷീണം പ്രയത്‌നിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: