തിരുവനന്തപുരം: സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് സിസ്റ്റം, യൂണിവേഴ്സിറ്റി ലൈബ്രറിയിലെ നൂതന ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. ആര്. ബിന്ദു
2021 ഒക്ടോബര്‍ 29 വെള്ളിയാഴ്ച്ച വൈകിട്ട് 3 മണിക്ക് സെനറ്റ് ഹാളില്‍ വച്ചു നിര്‍വഹിക്കും. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ. ) വി. പി. മഹാദേവന്‍പിള്ള യോഗത്തിന് അധ്യക്ഷത വഹിക്കും.
വിദ്യാര്‍ത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷന് മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളു ഓണ്ലൈനിലാക്കുന്നതാണ് സ്റ്റുഡന്റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റ് സിസ്റ്റം. ഇത് പരീക്ഷാവിഭാഗത്തില്‍ ആണ് നടപ്പിലാക്കുന്നത്. ഈ സംവിധാനത്തിന്റെ ഭാഗമായി ക്യു. ആര്. കോഡ് പതിച്ച ഉത്തരക്കടലാസും ഓണ്‍ലൈനായിത്തന്നെ മാര്ക്ക്രേഖപ്പെടുത്താനുള്ള സംവിധാനങ്ങളും യാഥാര്‍ഥ്യമാകും.റേഡിയോ ഫ്രീക്വന്‍സി ഐഡിഫിക്കേഷന്‍ ഡിറ്റക്ഷന്‍ (ആര്. എഫ്. ഐ.ഡി.) ടെക്നോളജിയിലൂടെയുള്ള ലൈബ്രറി മാനേജ്മെന്റ് സിസ്റ്റം ലൈബ്രറി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാലോചിതമാക്കും.
പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാണോ എന്നന്വേഷിച്ചറിയാനുതകുന്ന ടച്ച്സ്ക്രീന്‍ ഇന്‍ഫര്‍മേഷന്‍ കിയോസ്ക്, പുസ്തകങ്ങള്‍ ഷെല്ഫുകളില് നിന്ന് അതിവേഗം കണ്ടെത്താനാകുന്ന ഹാന്‍ഡ് ഹെല്‍ഡ് റീഡര്‍,പുസ്തകങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താതെ പുറത്തു കടന്നാല്‍ അലാറം മുഴക്കുന്ന സെക്യൂരിറ്റി ഗേറ്റ് , ഏതുസമയത്തും പുസ്തകങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ചെക്ക്-ഇന്‍ ഡ്രോപ് ബോക്സ്, ലൈബ്രറി അംഗങ്ങള്‍ക്കുള്ള ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡ് എന്നിവ ലൈബ്രറി പരിഷ്കരണ സംവിധാനത്തിലെ പ്രധാന ഇനങ്ങളാണ്.
20 ലക്ഷത്തോളം ഡിജിറ്റല്‍ പേജുകളുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും തയാറായിക്കഴിഞ്ഞു.കാഴ്ചപരിമിതര്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള റിസോഴ്സ് സെന്ററാണ് ലൈബ്രറിയിലെ മറ്റൊരു നവപദ്ധതി. ആധുനിക ഓണ്‍ലൈന്‍ കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഡിജിറ്റല്‍ ബ്രയില്‍ ഉപകരണങ്ങള്‍, റിപോഗ്രാഫിക് റീപ്രോഡക്ഷന് സ്കാറുകള്‍ അടക്കമുള്ള സംവിധാനം ഇതിന്റെ ഭാഗമാണ്. 10 ലക്ഷത്തിലധികം ഡിജിറ്റല്‍ ഓഡിയോ പുസ്തകങ്ങളും ഓണ്‍ലൈന്‍ ആയി ഈ സംവിധാനത്തില്‍ ലഭ്യമാകും. ചടങ്ങില്‍ പ്രൊ -വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ. )പി. പി. അജയകുമാര്‍, ബഹു. സിണ്ടിക്കേറ് അംഗങ്ങള്‍, രജിസ്ട്രാര്‍ ഡോ. കെ. എസ്. അനില്‍കുമാര്‍, കണ്ട്രോളര് ഓഫ് ഏക് സാമിനേഷന്‍സ് ഡോ. എന്‍. ഗോപകുമാര്‍, ലൈബ്രേറിയന്‍- ഇന്‍- ചാര്‍ജ് ഡോ. ബി. ആശ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: