തിരുവനന്തപുരം : ഇന്ധന വില വര്‍ധിച്ചതിലൂടെ കേരളത്തിന് 201.93 കോടിയുടെ അധികവരുമാനമുണ്ടായതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ ഇന്ധവില വര്‍ധിച്ചതോടെയാണ് ഈ വക നികുതിയില്‍ സംസ്ഥാനത്തിന് അധിക വരുമാനമുണ്ടായത്. പെട്രോളില്‍നിന്ന് 110.59 കോടി രൂപയും ഡീസലില്‍നിന്ന് 91.34 കോടി രൂപയുമാണ് സംസ്ഥാനത്തിന് കൂടുതലായി ലഭിച്ചത്. കോവിഡില്‍ സംസ്ഥാനത്ത് മറ്റ് നികുതി വരുമാനം കുറഞ്ഞപ്പോഴാണ് ഇന്ധന വിലയില്‍ അധിക വരുമാനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: