Categories: Kerala

‘ ഞാന്‍ ഫ്രോഡല്ല, ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? കെട്ടിയത് കൂട്ടുകാരന്റെ ഭാര്യയെയല്ല” അജിത്ത്

Published by

തിരുവനന്തപുരം:  ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? എന്ന ചോദ്യവുമായി ദത്തു വിവാദത്തിലെ കുട്ടിയുടെ അച്ഛന്‍ ഡിവൈഎഫ്‌ഐ നേതാവ് അജിത്. പേരൂര്‍ക്കടയില്‍ ഡിവൈഎഫ്‌ഐയില്‍ ഔദ്യോഗിക സ്ഥാനം വഹിച്ച നേതാവാണ്; മേഖലാ പ്രസിഡന്റ്, മേഖല സെക്രട്ടറി മേഖലാ ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ച ഒരാളാണ്. ഫ്രോഡ് ആണെങ്കില്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ പാടില്ലായിരുന്നോ? അനുപമയുടെ അച്ഛന്‍ ഫ്രോഡ് എന്ന് വിശേഷിപ്പിക്കുന്നു. ഫ്രോഡ് ആയി മാറാന്‍ ഞാന്‍ ആരെയാണ് വഞ്ചിച്ചത്? അജിത് ചോദിക്കുന്നു.

സിപിഎം നേതാക്കളും സൈബര്‍ സഖാക്കളും  വേട്ടയാടുന്ന സാഹചര്യത്തിലാണ് അജിത്ത് വിശദീകരണവുമായി വന്നത്.

‘യുവതി തന്നില്‍ നിന്ന് നഷ്ടപ്പെട്ട് പോകുന്നു എന്ന തോന്നലിന്റെ അടിസ്ഥാനത്തില്‍ അച്ഛനെന്ന് പറയുന്ന യുവാവും മറ്റും പിന്നീട് ആസൂത്രിതമായി നടത്തിയിട്ടുള്ള ഒരു പ്രവര്‍ത്തനമല്ലെ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍’ എന്ന ചോദ്യവുമായി ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം അജിത്തിനെതിരെ രംഗത്തു വന്നിരുന്നു.

തന്റെ ആദ്യ ഭാര്യനസിയ, കൂട്ടുകാരന്റെ ഭാര്യ ആയിരുന്നില്ലന്നും അജിത് പറയുന്നു.’ഞാന്‍ ഡാന്‍സ് അധ്യാപകനാണ്. ഡാന്‍സ് പഠിപ്പിക്കാന്‍ പോകുമ്പോഴാണ് നസിയയെ പരിചയപ്പെട്ടത്. . നസിയ വിവാഹം കഴിച്ചു ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. കണ്ണീരോടെ നസിയ ആദ്യവിവാഹമടക്കമുള്ള കഥ പറഞ്ഞപ്പോഴാണ് വീട്ടുകാരുടെ എതിര്‍പ്പ് കണക്കാക്കാതെ നസിയയെ രക്ഷിക്കാന്‍ ഞാന്‍ ഒരുങ്ങിയത്.  എന്റെ ആദ്യവിവാഹവും നസിയയുടെ രണ്ടാം വിവാഹവും.’

വസ്തുത ഇതായിരിക്കെ ഞാന്‍ ആദ്യം ഒരു വിവാഹം കഴിച്ചെന്നും അതിനു ശേഷം നസിയയുമായി അടുപ്പത്തിലായെന്നും അവളെ വിവാഹം കഴിച്ച ശേഷം അനുപമയുമായി അടുപ്പത്തിലായെന്നുമുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അജിത് പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by