ഗുവാഹത്തി: അതിര്‍ത്തിയില്‍ ചൈനയ്‌ക്ക് താക്കീതായി ആധുനിക റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങള്‍ സ്ഥാപിച്ച് ഇന്ത്യ. ഏറ്റവും പുതിയ വിനാശകാരികളായ പിനാക, സ്‌മെര്‍ച്ച് എന്നീ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങളാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഒന്നിനു പിറകെ ഒന്നായി അനേകം റോക്കറ്റുകള്‍ ഒറ്റയടിക്ക് വിക്ഷേപിക്കാവുന്ന പിനാക ശത്രുക്കള്‍ക്ക് തലവേദനയാണ്. ഈയിടെ പിനാകയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി ഒഡീഷാ തീരത്ത് ഇന്ത്യ നടത്തിയിരുന്നു.
ത്രിശൂലത്തിന് പുറമെ പരമശിവന്റെ കയ്യിലുള്ള ഉഗ്രായുധമാണ് പിനാകം എന്ന വില്ല്. എപ്പോഴും വിഷം ചീറ്റുന്ന ഏഴ് തലയുള്ള ഒരു ഉഗ്രസര്‍പ്പമാണ് പിനാകം. ലോകത്തിലെ പ്രഥമധനുസ്സാണ് പിനാകം എന്ന് ഇന്ത്യയുടെ ഇതിഹാസകഥകള്‍ പറയുന്നു. ശിവന്റെ വില്ലിന്റെ പേരിട്ട് ഡിആര്‍ഡിഒ വികസിപ്പിച്ച പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് സൈന്യത്തിനും കരുത്ത് കൂട്ടും. വിക്ഷേപണവാഹിനിയിലെ ഒരു ലോഞ്ചറില്‍ നിന്നും 44 സെക്കന്‍റില്‍ 12 റോക്കറ്റുകള്‍ ഒരേ സമയം വിക്ഷേപിക്കാനാവും. ഇത്തരം ആറ് ലോഞ്ചറുകള്‍ ഉണ്ട്. അപ്പോള്‍ ഒരേ സമയം 72 റോക്കറ്റുകള്‍ വരെ വിക്ഷേപിക്കാനാവും. .
എഎന്‍ ഐ വാര്‍ത്താ ഏജന്‍സി ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു
38 കിലോമീറ്റര്‍ വരെയുള്ള ദൂരത്തില്‍ ഏത് ലക്ഷ്യസ്ഥാനത്തെയും തകര്‍ക്കാനാവും. ‘തദ്ദേശീയമായി വികസിപ്പിച്ചതാണ് ഈ മള്‍ട്ടി റോക്കറ്റ് ലോഞ്ചര്‍ സംവിധാനം. ഉയര്‍ന്ന മേഖലകളിലും സാധാരണ സമുദ്രനിരപ്പിലും 38 കിലോമീറ്റര്‍ ദൂരം ലക്ഷ്യം വെയ്‌ക്കാം. ‘- ലഫ്. കേണല്‍ ശരത് പറയുന്നു. പുതിയ പിനാക മോഡലിന് 75 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ട്. ഇത് പരീക്ഷണങ്ങളിലാണ്.
ആക്രമണങ്ങളോട് പെട്ടെന്ന് പ്രതികരിക്കുമെന്നതാണ് പിനാക ആന്റ് സ്‌മെര്‍ച്ച് സംവിധാനത്തിന്റെ പ്രത്യേകത. ചുരുങ്ങിയ സമയത്തില്‍ ഉയര്‍ന്ന പ്രഹരശേഷിയാണ് ഈ സംവിധാനത്തി്‌ന്റെ സവിശേഷത.
സ്‌മെര്‍ച്ച് എന്നത് ദീര്‍ഘ റേഞ്ചുള്ള സാധാരണ റോക്കറ്റ് സംവിധാനമാണ്. 90 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുണ്ട്. ഏത് സാഹചര്യത്തിലും അതിവേഗം ചലിക്കാനും റോക്കറ്റ് വിക്ഷേപിണിയ്‌ക്ക് കഴിയും. ഒരു ക്ലസ്റ്ററിലെ 12 ട്യൂബുകള്‍ വഴി 12 റോക്കറ്റുകള്‍ 40 സെക്കന്‍റില്‍ വിക്ഷേപിക്കാനാവും. നാല് ലോഞ്ചറുകള്‍ വഴി 48 റോക്കറ്റുകള്‍ 40 സെക്കന്‍റില്‍ വിക്ഷേപിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: