Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തുലാപ്പത്തെത്തി, അനുഷ്ഠാന നര്‍ത്തകര്‍ക്ക് പ്രതീക്ഷയും ആശങ്കയും

പട്ടും വളയും നേടി ആചാരപ്പെട്ട ഒരു പെരുവണ്ണാന്‍ തെരുവോരങ്ങളില്‍ ചെരുപ്പ് കച്ചവടം തുടങ്ങുകയാണ് ചെയ്തത്!!

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Oct 26, 2021, 05:26 am IST
in Main Article

തുലാമാസം പത്താം തീയതി വീണ്ടുമെത്തുമ്പോള്‍ വടക്കേ മലബാറിലെ തെയ്യം-തിറ കോലധാരികള്‍ക്ക് പ്രതീക്ഷ, ഒപ്പം ആശങ്കയും. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുവര്‍ഷമായി മുടങ്ങിയ കളിയാട്ടങ്ങളും തിറയാട്ടങ്ങളും ഈ സീസണിലെങ്കിലും സജീവമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, കൊവിഡ് ഭീഷണി പൂര്‍ണമായും നീങ്ങിയിട്ടില്ലാത്ത തിനാല്‍ തെയ്യവും തിറയുമൊക്കെ അനുഷ്ഠാനം പോലെ ചടങ്ങാക്കിയാല്‍, വലിയ ‘കോളൊ’ന്നും (കോലധാരികള്‍ക്ക് തെയ്യം കെട്ടിനുള്ള പ്രതിഫലമാണ് കോള്) കിട്ടില്ലല്ലോ എന്നാണ് ആശങ്ക. കളിയാട്ടസ്ഥലങ്ങളില്‍ ഭക്തര്‍ ഏറെക്കുറഞ്ഞാല്‍ തൊഴുതുവരവും (ഭക്തരില്‍നിന്നുള്ള ദക്ഷിണ) കുറയാം.  

കോലധാരികളില്‍ മിക്കവര്‍ക്കും തുലാപ്പത്തു മുതല്‍ ഇടവപ്പാതി വരെയുള്ള ഏഴ് മാസം അനുഷ്ഠാനത്തിന്റെ ഭാഗമായി കോലംകെട്ടി ലഭിക്കുന്നതാണ് ഒരു വര്‍ഷത്തെ വരുമാനം. രണ്ടുവര്‍ഷമായി തെയ്യവും തിറയുമൊക്കെ കെട്ടിയാടാനുള്ള അവസരം ഇല്ലാതായതിനാല്‍ സാമ്പത്തികപ്രയാസം അനുഭവിച്ചവരാണ് ഈ രംഗത്തെ പ്രവര്‍ത്തകര്‍. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ തെയ്യാട്ടവും കോഴിക്കോട് ജില്ലയിലെ തിറയാട്ടവുമായി ബന്ധപ്പെട്ട് വണ്ണാന്‍, മലയന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, കോപ്പാളന്‍, വേലന്‍, പാണന്‍ തുടങ്ങി പതിനഞ്ചോളം സമുദായങ്ങളിലായി ആയിരക്കണക്കിന് അനുഷ്ഠാന നര്‍ത്തകര്‍ തെയ്യം-തിറ രംഗത്ത് സജീവമായുണ്ട്. അവരില്‍ മിക്കവരും മറ്റ് ജോലികളൊന്നും അറിയാത്തവരാണ്.  

കൊവിഡ് പ്രതിസന്ധിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ തീരെ പരിചയമില്ലാത്ത പല ജോലികളിലും പരീക്ഷിച്ചിറങ്ങിയവരാണ് അവരില്‍ പലരും. ഓട്ടോറിക്ഷ ഓടിക്കുന്നവരും നിര്‍മ്മാണത്തൊഴിലെടുക്കുന്നവരും കല്‍പ്പണിയെടുക്കുന്നവരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. പട്ടും വളയും നേടി ആചാരപ്പെട്ട ഒരു പെരുവണ്ണാന്‍ തെരുവോരങ്ങളില്‍ ചെരുപ്പ് കച്ചവടം തുടങ്ങുകയാണ് ചെയ്തത്!!

മുന്‍കാലങ്ങളില്‍ ‘കോള്’ ലഭിക്കുന്നതും തൊഴുതുവരവുമൊക്കെ നാമമാത്രമായിരുന്നതിനാല്‍ എന്നും ദാരിദ്ര്യത്തില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു തെയ്യക്കാര്‍. സമീപകാലത്തായി കാവുകളും ദേവസ്ഥാനങ്ങളും അഭിവൃദ്ധിപ്പെടുകയും വിശ്വാസികള്‍ മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്യുന്നതിനാല്‍ ‘നല്ല കോളും’ തൊഴുതുവരവും ലഭിക്കുന്ന ഇവരില്‍ മിക്കവരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടില്ലാത്തവരാണ്. പക്ഷേ കൊവിഡ് എല്ലാം തകിടം മറിച്ചു.

ഇപ്പോള്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളായതോടെ കാവുകളിലെ ഉത്സവങ്ങളും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താന്‍ പലയിടങ്ങളിലും തീരുമാനമായിട്ടുണ്ട്. ഓരോ കാവിലും അനുഷ്ഠാനം നിറവേറ്റാന്‍ നിയോഗിക്കപ്പെട്ട കോലക്കാര്‍ (ചെറുജന്മാവകാശമുള്ളവര്‍) പ്രത്യേകമുണ്ട്. തെയ്യം കുറിച്ച് കാവധികാരികളെ ക്ഷണിച്ചു കഴിഞ്ഞാല്‍ ഈ കോലക്കാര്‍ക്ക് അനുഷ്ഠാനം നടത്തിക്കൊടുക്കാതിരിക്കാനാവില്ല. പാരമ്പര്യമായി ലഭിച്ച, ദൈവികമായി കരുതുന്ന നിയോഗമായതിനാല്‍ കുറഞ്ഞ പ്രതിഫലമാണെങ്കിലും കര്‍മ്മം നിവര്‍ത്തിക്കാന്‍ ബാധ്യസ്ഥാരായ കോലക്കാരാണ് ധര്‍മ്മസങ്കടത്തിലാകുന്നത്. തുടച്ചുമിനുക്കിയ അണിയലങ്ങളുമായി (തെയ്യത്തിന്റെ ആടയാഭരണങ്ങള്‍) അവര്‍ കാത്തിരിക്കുകയാണ്, ഇടവേളയ്‌ക്കുശേഷമെത്തുന്ന കളിയാട്ടങ്ങള്‍ക്കായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.