ന്യൂദൽഹി : ടി 20 ലോക കപ്പിലെ പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തരക്കാർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
ഞങ്ങൾ ഞങ്ങളുടെ ചുണക്കുട്ടികൾക്കൊപ്പം നിൽക്കും.പാകിസ്താന്റെ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ല.- ഗംഭീറിന്റെ ട്വീറ്റില്‍ പറയുന്നു. ഷെയിംഫുള്‍ (നാണക്കേട്) എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
പാകിസ്താനുമായി 12 കളികളില്‍ തുടര്‍ച്ചയായി ജയിച്ച ഇന്ത്യ ഇതാദ്യമായാണ് പരാജയപ്പെടുന്നത്. കളിയിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ ഇന്ത്യയില്‍ വിവിധയിടങ്ങളിൽ ചിലർ പടക്കം പൊട്ടിക്കുകയും വിജയം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിൽ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാംഗും രംഗത്തെത്തിയിരുന്നു. അതേ സമയം ഷമി നല്ലതുപോലെ പ്രകടനം പുറത്തെടുത്തില്ലെന്ന് ആരോപിച്ച് ഒരു സംഘം ഷമിയ്‌ക്കെതിരെ വിദ്വേഷപ്രചരണം അഴിച്ചുവിട്ടിരുന്നു. എന്നാല്‍ ഇതിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: