ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പ് നാല് പ്രശ്നങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഒരു പിഴവുകൂടിയുണ്ടെന്ന് ഗൂഗിള്‍ ബ്ലോഗിലൂടെ അറിയിച്ചത്. ഒന്നിലധികം പുതിയ ഹൈ ലെവല്‍ ഹാക്കുകളാണ് ഗൂഗിള്‍ അവസാനം സ്ഥിതീകരിച്ചത്. ഇതുകൂടി കൂട്ടി മൊത്തം അഞ്ചു പിഴവുകളാണ് ക്രോമില്‍ ഇപ്പോഴുള്ളത്. ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
ഇതില്‍ ‘ഹീപ്പ് സ്മാഷിങ്’ എന്ന പ്രശ്നമാണ് ഏറ്റവും ഭീകരമേറിയത്. ഇത് മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാന്‍ അനുവദിക്കുകയും പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്നു. അതുവഴി ഒരു ഓവര്‍ഫ്ലോ ഉപയോഗിച്ച്, നിര്‍ണായക ഡാറ്റാ ഘടനകള്‍ തിരുത്തിയെഴുതാനും ഇതിനു കഴിയും. സിസ്റ്റം റിഫ്രെഷ് ചെയ്യുമ്പോളുണ്ടാകുന്നതാണ് മറ്റൊരപകട സാധ്യത. ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് ഇവിടെ മാല്വെയറ്കള് പ്രവര്‍ത്തിക്കുന്നത്.
ക്രോം അപ്ഡേറ്റ് ചെയ്യാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിനായി പുതിയ ഹാക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പങ്കിടുന്നു. ഈ പിഴവുകളെ ചെറുക്കുന്നതിന് ഗൂഗിള്‍ ഒരു പുതിയ അപ്ഡേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ക്രോം വെര്ഷന് 95.0.4638.54 എന്ന പതിപ്പാണ് പുതുതായി പുറത്തിറക്കിയിരിക്കുന്നത്. ഈ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് ക്രോമിന്റെ പ്രവര്‍ത്തനം ശരിയാണോയെന്ന് പരിശോധിക്കണമെന്ന് ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടു.
അപ്ഡേറ്റ് ചെയ്തതിന് ശേഷം ക്രോം റീസ്റ്റാര്‍ട്ട് ചെയ്യണമെന്നത് ഒരു പ്രധാന ഘട്ടമാണ്. റീസ്റ്റാര്‍ട്ട് ചെയ്യുന്നതു വരെ ക്രോം സുരക്ഷിതമായിരിക്കില്ല. ഈ അവസരം ഹാക്കര്‍മാര്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ എത്രയും വേഗം ക്രോം അപ്ഡേറ്റ് ചെയ്യുകയും അതിനു ശേഷം റീസ്റ്റാര്‍ട്ട് ചെയ്യണമെന്ന് ഗൂഗിള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: