കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീര സൈനികന് വൈശാഖിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നു. കുടുംബത്തിന് ആശ്വാസ ധനം അനുവദിക്കാത്തതും വൈശാഖിന്റെ മരണാനന്തര ചടങ്ങുകളിലോ അതുകഴിഞ്ഞോ വീട്ടില്‍ മുഖ്യമന്ത്രി എത്തതിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മുഖ്യമന്ത്രി ഇതുവരെ വൈശാഖിന്റെ വീടു സന്ദര്‍ശിക്കുകയോ കുടുംബത്തെ ആശ്വസിപ്പിക്കാനോ എത്തിയില്ല. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ ഇതു സംബന്ധിച്ച് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വീരമൃത്യു വരിച്ച പഞ്ചാബിലെ സൈനികരുടെ മരണാനന്തര ചടങ്ങില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി പങ്കെടുത്തിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും വൈശാഖിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തയില്ല.
വൈശാഖിനൊപ്പം വീരമൃത്യുവരിച്ച പഞ്ചാബിലെ സൈനികര്‍ക്ക് 50 ലക്ഷം രൂപ ആശ്വാസ ധനമായും കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയുമാണ് പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ വീരമൃത്യു വരിച്ച കൊട്ടാരക്കരയിലെ വൈശാഖിന് പിണറായി സര്‍ക്കാര്‍ അത്തരത്തിലൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല.
ഒക്ടോബര്‍ 11ന് പുലര്‍ച്ചെയാണ് വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ പൂഞ്ചില്‍ വീരമൃത്യു വരിച്ചത്. കുടവട്ടൂര്‍ വിശാഖത്തില് ഹരികുമാര്‍-ബീന ദമ്പതികളുടെ മൂത്ത മകനാണ് വൈശാഖ്. സഹോദരി ശില്പ.
അഞ്ചു വര്‍ഷം മുമ്പാണ് ഇന്ത്യന്‍ ആര്‍മിയിലെ മെക്കനൈസ് ഇന്‍ഫെന്ററി റെജിമെന്റില്‍ വൈശാഖ് ജോലിയില്‍ പ്രവേശിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ച് ജില്ലയിലെ സുരന്‍ഖോട്ട് മേഖലയിലെ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതും വൈശാഖ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: