ശ്രീനഗര്‍: ജമ്മുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) പുതിയ കാമ്പസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. 210 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഐഐടി ജമ്മുവിന്റെ പുതിയ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തോടൊപ്പം നല്ല ഹോസ്റ്റലുകള്‍, ജിംനേഷ്യം, ഇന്‍ഡോര്‍ ഗെയിമുകള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും നല്കുന്നു. ജമ്മു കശ്മീരിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും അമിത് ഷാ നിര്‍വഹിച്ചു.
ജമ്മുവിലെ നിവാസികളോടുള്ള അനീതിയുടെ യുഗം അവസാനിച്ചുവെന്നും ഇപ്പോള്‍ ആര്‍ക്കും ഒരു അനീതിയും ചെയ്യാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. വര്‍ഷങ്ങളായി നിങ്ങള്‍ അനീതി നേരിടുന്നു, എന്നാല്‍ ഇപ്പോള്‍ ജമ്മു കശ്മീര്‍ ഒരുമിച്ച് വികസിക്കും, രണ്ടും ഒരുമിച്ച് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകും. ഇന്ന് ഇവിടെ ആരംഭിക്കുന്ന വികസന യുഗം അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാല്‍ അസ്വസ്ഥമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന്താന് ഉറപ്പ് നല്‍കുന്നതായി ഷാ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് അമൃത്സര്‍ വഴി കത്രയിലേക്കുള്ള ആറുവരി എക്സ്പ്രസ് വേയുടെ പണി തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ജമ്മുവിലെ ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുകയും ചെയ്യുന്നു.
മോദി സര്‍ക്കാര്‍ 2000 കോടി രൂപ ചെലവഴിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഗ്രാമങ്ങള്‍ക്ക് വൈദ്യുതി നല്കാന് 4 വര്‍ഷത്തിനുള്ളില്‍ 35,000 കോടി ജലവൈദ്യുത പദ്ധതികള്‍ക്കായി.ചെലവിട്ടിട്ടുണ്ട്.
ജമ്മു കശ്മീരില്‍ ആരംഭിച്ച വികസനത്തിന്റെ യുഗം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ സമാധാനം തകര്‍ക്കുന്നവരെ വിജയിക്കാന്‍ ഈ ഗവണ്മെന്റ് ഒരിക്കലും അനുവദിക്കില്ലെന്ന ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: