ഭോപ്പാൽ : ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശത്തിന് ശേഷം വീണ്ടും മധ്യപ്രദേശിലും കോൺഗ്രസിന് വൻ തിരിച്ചടി. ഇക്കുറി കോൺഗ്രസ് എംഎൽഎ സച്ചിൻ ബിർളയാണ് ബിജെപിയിൽ ചേർന്നത്.
മധ്യപ്രദേശിലെ ബേഡിയയിൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും ചടങ്ങില്‍ സംബന്ധിച്ചു. മധ്യപ്രദേശിലെ ജനപ്രിയ നേതാവാണ് സച്ചിന്‍ ബിര്‍ള.
മധ്യപ്രദേശിലെ ബാർവാഹ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ബിർള. ഒക്ടോബർ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് എംഎൽഎയുടെ അപ്രതീക്ഷത രാജി. പാർട്ടിയിൽ നിന്നുള്ള ബിർളയുടെ രാജി ജനാധിപത്യത്തിന്റെ കൊലപാതകമായാണ് കണക്കാക്കുന്നത് എന്ന് മധ്യപ്രദേശ് കോൺഗ്രസ് ആരോപിച്ചു.
ഈയിടെ കോൺഗ്രസിലെ മുതിർന്ന എംഎൽഎ സുലോചന റാവത്തും മകൻ വിശാൽ റാവത്തും ബിജെപി യില്‍ ചേര്‍ന്നിരുന്നു. 2022 ല്‍ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഈ സന്ദര്‍ഭത്തില്‍ എംഎല്‍എമാരുടെ കൂടുമാറ്റം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: