ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം ലഭിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിബന്ധനകള്‍വെച്ച് നേതൃത്വം. അംഗത്വം എടുക്കുന്നവര്‍ മദ്യപിക്കുകയോ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പുനല്‍കണം. നിയമവിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ എഴുതി ഒപ്പിട്ടു നല്‍കണമെന്നും ഉള്‍പ്പെടെ പത്തു മാനദണ്ഡങ്ങള്‍ നേതൃത്വം മുന്നോട്ടുവെക്കുന്നു.
നവംബര്‍ ഒന്നിനാണ് അഖിലേന്ത്യ തലത്തില്‍ മെംബര്‍ഷിപ്പ് ക്യാമ്പൈന് ആരംഭിക്കുന്നതിന്. അംഗത്വ ഫോമിലാണ് ഇത്തരത്തിലുള്ള നിബന്ധനകള്‍. എന്നാല്‍ ഇവയൊക്കെ പണ്ടുമുതല്ക്കേ ഫോറത്തില്‍ ഉണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കുന്നത്.
പാര്‍ട്ടിക്ക് വേണ്ടി കായികപരമായ അധ്വാനത്തിന് തയ്യാറാവണമെന്നും നിബന്ധനകളില്‍ പറയുന്നു. പാര്‍ട്ടിയെ വിമര്‍ശിക്കരുതെന്നും ഫോറത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: