ഷാര്‍ജ: ഓള് റൗണ്ടര്‍ ചരിത് അസലങ്കയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് വിജയം. ടി 20 ലോകകപ്പ്് സൂപ്പര്‍ 12 ലെ ആദ്യ ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. ബംഗ്ലാദേശ് മുന്നോട്ടുവച്ച 172 റണ്‍സ് വിജയലക്ഷ്യം ഏഴു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക കൈയെത്തിപ്പിടിച്ചു. തകര്‍ത്തടിച്ച ചരിത് അസലങ്ക 49 പന്തില്‍ 80 റണ്‍സുമായി അജയ്യനായി നിന്നു. അഞ്ചു ഫോറും അഞ്ചു സിക്സറും അസലങ്കയുടെ ബാറ്റില്‍ നിന്ന് അതിര്‍ത്തികടന്നുപോയി. സ്കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ നാലു വിക്കറ്റിന് 171. ശ്രീലങ്ക 18.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 172.
വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ നഷ്ടമായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സുമാത്രം. വണ്‍ ഡൗണായി കളിത്തിലിറങ്ങിയ അസലങ്ക ഓപ്പണര്‍ നിസങ്കയ്ക്കൊപ്പം ലങ്കയെ കരകയറ്റി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 69 റണ്‍സ് നേടി. നിസങ്കയെ മടക്കി ഷാക്കിബ് അല്‍ ഹസന് ഈ കൂട്ടുകെട്ട് തകര്‍ത്തു. 21 പന്തില്‍ 24 റണ്‍സുമായാണ് നിസങ്ക കളം വിട്ടത്. തുടര്‍ന്നെത്തിയ ഫെര്‍ണാണ്ടോയും (0) ഹസരങ്ക ഡിസില്‍വയും (6) അനായാസം ബാറ്റ് താഴ്ത്തിയതോടെ ശ്രീലങ്ക വീണ്ടും തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ ആറാമനായി ഇറങ്ങിയ രാ്ജ്പക്ഷെ അസലങ്കയ്ക്കൊപ്പം പൊരുതിനിന്നതോടെ ലങ്ക വിജയട്രാക്കില്‍ തിരിച്ചെത്തി. അഞ്ചാം വിക്കറ്റില്‍ അസലങ്കയും രാജ്്പക്ഷെയും 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലങ്കയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചാണ് രാജ്പക്ഷെ മടങ്ങിയത്. 31 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം 53 റണ്‍സ് കുറിച്ചു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ശനാകയെ കൂട്ടുപിടിച്ച് അസലങ്ക ലങ്കയ്ക്ക്് വിജയം സമ്മാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ മുഹമ്മദ് നയിം, മുഷ്ഫിക്വര്‍ റഹീം എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 171 റണ്‍സ് എടുത്തത്. മുഹമ്മദ് നയിം 52 പന്തില്‍ 62 റണ്‍സ് അടിച്ച് ടോപ്പ് സ്്കോററായി. ആറു ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്സ്. മുഷ്ഫിക്വര്‍ റഹിം 37 പന്തില്‍ 57 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അഞ്ചു ഫോറും രണ്ട് സിക്സറും അടിച്ചു.
സ്കോര്‍: ബംഗ്ലാദേശ്: 20 ഓവറില്‍ നാലു വിക്കറ്റിന് 171 ( നയിം 62, റഹീം 57 നോട്ടൗട്ട്്), ശ്രീലങ്ക : 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172 ( അസലങ്ക 80 നോട്ടൗട്ട്, രാജ്പക്ഷെ 53)
പ്രതികരിക്കാൻ ഇവിടെ എഴുതുക: