മെക്സികോ: സിനിമാ ചിത്രീകരണത്തിനിടെ നിര്‍മ്മാതാവുകൂടിയായ നായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. സംവിധായകന് ഗുരുതര പരിക്ക്. പ്രശസ്ത ഛായാഗ്രാഹക 42 കാരി ഹലീന ഹച്ചിന്‍സാണ് കൊല്ലപ്പെട്ടത്. സംവിധായകനായ ജോയല്‍ സോസ (48) ആണ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ന്യൂമെക്സിക്കോയിലെ സാന്റെഫേയില് ചിത്രീകരിക്കുന്ന റസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ചിത്രീകരണത്തിനിടെ നായകനും നിര്‍മ്മാതാവുമായ അലെക് ബോള്‍ഡ്വിന്നിന്റെ തോക്കില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. ഉടന്‍ ഹലീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന പ്രോപ് ഗണ്ണില്‍ നിന്നുള്ള വെടിയേറ്റാണ് അപകടം. ഈ തോക്ക് ഉപയോഗിച്ച് നേരത്തെയും ചിത്രീകരണം നടന്നിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. നായകന് അലെക് ബോള്ഡ്വിന്നിനെ പോലീസ് ചോദ്യം ചെയ്തു.
ഹോളിവുഡില്‍ മുമ്പും പ്രോപ്ഗണ് അപകടം വരുത്തിവച്ചിട്ടുണ്ട്. ‘ദി ക്രോ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റായിരുന്നു ഇതിഹാസ താരം ബ്രൂസ്ലിയുടെ മകന് ബ്രാന്‍ഡന്‍ ലി യുടെ മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: