തിരുവനന്തപുരം:കേരള പോലീസില്‍ ആര് എസ് എസ് സംഘം പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയത് ആനി രാജയാണ്. ചില്ലറക്കാരിയല്ല ആനി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശിയ ജനറല്‍ സെക്രട്ടറി സി രാജയുടെ ഭാര്യ. എന്തു പറഞ്ഞാലും മോദിയെ രണ്ട് പറയാന്‍ ശ്രദ്ധിക്കുന്ന ദേശീയ വനിത നേതാവ്. പിണറായി വിജയന്റെ പോലീസില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്ന എന്ന നിലപാട് വല്ല്യേട്ടനായ സിപിഎം സമ്മതിച്ചില്ല. ആനിയുടെ പാര്‍ട്ടിയുടെ കേരളത്തിലെ പോപ്പ് കാനം രാജേന്ദ്രനും തള്ളിപറഞ്ഞെങ്കിലും ഭര്‍ത്താവ് രാജ ഭാര്യയ്ക്കു പിന്നില്‍ ഉറച്ചു നിന്നു. ഏതായാലും കേരളപോലീസിലെ ആര് എസ് എസ് സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ആനിരാജയുടെ അനുയായി നിമിഷ രാജുവിനെ കഴിഞ്ഞ ദിവസം എംജി സര്വകലാശാലയിലിട്ട് എസ്എഫ്ഐ സഖാക്കള്‍ കൈകാര്യം ചെയ്തു. തല്ലുക മാത്രമല്ല തന്തയില്ലാത്ത ഒരു കൊച്ചിനെ സൗജന്യസമ്മാനമായി നല്‍കാമെന്ന് പറഞ്ഞ് തന്തിയില്ലായ്മയും കാട്ടി. ‘പുലച്ചി’ എന്നു പറഞ്ഞ് തന്റെ സ്തനങ്ങളില്‍ കുട്ടി സഖാക്കള്‍ പിടിച്ചകാര്യവും എ ഐ എസ് എഫ് നേതാവ് നിമിഷ രാജു വെളിപ്പെടുത്തി. ഷിയാസ് എന്ന എസ്എഫ്ഐ സഖാവാണ് തന്നെ തല്ലിയതെന്നു പറഞ്ഞ നിമിഷ അടുത്ത വായില്‍ പറയുന്നത് എസ് എഫ്ഐയില്‍ ആര് എസ് എസ് സ്വാധീനം ഉണ്ടെന്ന്. തല്ലിയവരുടേയും അധിക്ഷേപിച്ചവരുടേയുമൊക്കെ പേരു പറയുന്നുണ്ട്. അവരെല്ലാം വര്‍ഷങ്ങളായി എസ്എഫ് ഐ യുടെ സജീവ പ്രവര്‍ത്തകരാണന്നും പറയുന്നുണ്ട്. അതിനൊപ്പം പറയുന്നു പ്രശ്നത്തിനു കാരണം എസ്എഫ്ഐയില്‍ ആര്‍എസ്എസ് സ്വാധീനം എന്ന്.
എന്തിനും ആര് എസ് എസിനെ ആക്ഷേപിക്കുന്ന വൈകൃത മനസ്സാണ് ദേശീയ നേതാവിനും ഛോട്ടാ കോളേജു നേതാവിനും എന്ന് അടിവരയിടുകയാണ് ആനിയും നിമിഷയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: