കൊച്ചി: ഹിന്ദുസമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ആധികാരിക അഭിപ്രായം പറയുന്ന വേദിയായ കേരള ധര്‍മ്മാചാര്യ സഭ യുടെ അധ്യക്ഷനായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയേയും ജനറല്‍ കണ്‍വീനറായി മുല്ലപ്പള്ളി കൃഷ്ണന്നമ്പൂതിരിയേയും തെരഞ്ഞെടുത്തു.ശ്രീരാമകൃഷ്ണമിഷന്, ചിന്മയാമിഷന്, ശിവഗിരിമഠം, മാതാഅമൃതാനന്ദമയീമഠം, സംബോധ് ഫൗണ്ടേഷന്, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, ശ്രീരാമദാസമിഷന്‍, ശുഭാനന്ദാശ്രമം, ശ്രീശങ്കരപരമ്പരാശ്രമങ്ങള്‍ തുടങ്ങി കേരളത്തിലെ പ്രമുഖ സംന്യാസാശ്രമങ്ങളുടെ പങ്കാളിത്തത്തോടെയാണ് ധര്‍മ്മാചാര്യസഭയ്ക്ക് തുടക്കം കുറിച്ചത്.
ധര്‍മ്മാചാര്യ സഭ
മാര്‍ഗ്ഗദര്‍ശകര്‍: സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സ്വപ്രഭാനന്ദ, ഡോ. കെ. ബാലകൃഷ്ണ വാര്യര്‍, തന്ത്രി ചേന്നാസ് ദിനേശന്, താഴമണ്‍ മഠം കണ്ഠരര് രാജീവരര്, ഡോ. എന്‍. ഗോപാലകൃഷ്ണന്, അഴകത്ത് ശാസ്തൃശര്‍മ്മന്‍ നമ്പൂതിരി.
അദ്ധ്യക്ഷന്‍; സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍: മുല്ലപ്പള്ളി കൃഷ്ണന്‍നമ്പൂതിരി.
നിര്‍വാഹകസമിതി: സ്വാമി ജ്ഞാനാമൃതാനന്ദപുരി, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ഗീതാനന്ദജി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ഉദിത്ചൈതന്യ, സ്വാമി യോഗാനന്ദസരസ്വതി, കാരുമാത്ര വിജയന് തന്ത്രി, വിനായക ചന്ദ് ദീക്ഷിത്, ഗോപാലകൃഷ്ണന് തന്ത്രി, പുഷ്പദാസ് തന്ത്രി, ശ്യാം സുന്ദര്‍ വാദ്ധ്യാര്, എടവലത്ത് പുടയൂര്‍ ജയന് നമ്പൂതിരി, തരണനെല്ലൂര്‍ സതീശന്, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, കൈമുക്ക് ശ്രീധരന് നമ്പൂതിരി, ജ്യോതിസ്സ് പറവൂര്‍, എ.ബി. ശിവന്, മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, കാണിപ്പയ്യൂര്‍ കൃഷ്ണന് നമ്പൂതിരി, അനിരുദ്ധന് തന്ത്രികള്‍, ഈശാനന് നമ്പൂതിരിപ്പാട്, കമലാ നരേന്ദ്രഭൂഷന്‍, കെ.എസ്. രാവുണ്ണിപണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: