ശ്രീനഗർ: ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ ചുവടുവെയ്‌പ് കേള്‍പ്പിച്ച് ശ്രീനഗര്‍-ഷാര്‍ജ വിമാനസര്‍വ്വീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്തു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം എടുത്ത കളഞ്ഞ ശേഷം മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. കശ്മീരില്‍ കേന്ദ്രം നടപ്പാക്കുന്ന വികസനം അട്ടിമറിക്കാന്‍ സാധാരക്കാരെ വെടിവെച്ച് കൊന്ന് ഭയപ്പെടുത്താന്‍ ശ്രമിച്ച തീവ്രവാദികള്‍ക്ക് ചുട്ട മറുപടിയായിരുന്നു ശ്രീനഗര്‍-ഷാര്‍ജ വിമാനസര്‍വ്വീസിന്റെ ഉദ്ഘാടനം.
കശ്മീരിന്റെ വികസനം അട്ടിമറിയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അമിത് ഷാ ഭീകരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാല്‍ ഭീകര്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ താക്കീത്.
ഗോ ഫസ്റ്റ് എന്ന വിമാനക്കമ്പനിയാണ് ശ്രീനഗര്‍-ഷാര്‍ജ അന്താരാഷ്‌ട്ര വിമാന സര്‍വ്വീസും അന്താരാഷ്‌ട്ര കാര്‍ഗോ സര്‍വ്വീസും ആരംഭിച്ചിരിക്കുന്നത്. 11 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും യുഎഇയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് വിമാന സര്‍വ്വീസ് ആരംഭിച്ചത്. ഷാര്‍ജയിലേക്ക് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട വിമാനം രാത്രി 9 മണിക്ക് യുഎഇയില്‍ എത്തിച്ചേരും.
ഈ വിമാന സര്‍വ്വീസോടെ ശ്രീനഗറും യുഎഇയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വളരും. ശ്രീനഗര്‍, ജമ്മു, ലെ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോ സേവനവും വര്‍ധിക്കും. ജമ്മു കശ്മീരില്‍ നിന്നുള്ള പൂക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും യുഎഇയില്‍ എത്തിച്ചേരും.
നേരത്തെ ജമ്മുകശ്മീരിലെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്താനായി രാജ് ഭവനിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്തു. കശ്മീർ താഴ്വരയിലെ സാധാരണക്കാർക്കു നേരെ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദർശിച്ചു. പര്‍വേസ് അഹമ്മദിന്റെ ഭാര്യ ഫാത്തിക അഖ്തറിന് സര്‍ക്കാര്‍ ജോലി നല്‍കിയതായുള്ള ഉത്തരവ് അമിത് ഷാ കൈമാറി.
കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വികസനം അട്ടിമറിയ്‌ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു ആന്‍റ് കശ്മീര്‍ യൂത്ത് ക്ലബ്ബില്‍ യുവാക്കളുമായുള്ള ആശയവിനിമയത്തിനിടെ പറഞ്ഞു. കശ്മീരിന് പ്രത്യേക പദവി എടുത്ത കളഞ്ഞ 2019 ആഗസ്ത് 5 എന്ന ദിനം തീവ്രവാദത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും അവസാനനാളായിരുന്നെന്നും അമിത് ഷാ യുവാക്കളോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ തീവ്രവാദ ആക്രമണം കൂടി വരികയായിരുന്നു. കശ്മീരികളല്ലാത്ത സാധാരണ പൗരന്മാരെ വധിച്ചുകൊണ്ട് ഭീകരര്‍ കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികളെ തകര്‍ക്കാനാണ് ശ്രമം നടത്തുന്നത്. കശ്മീരിലെ ഭൂമിയില്‍ സ്ഥിരവാസത്തിനുള്ള അവകാശം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒപ്പം കശ്മീര്‍ വിട്ടോടിപ്പോയ പതിനായിരക്കണക്കിന് കശ്മീരി ബ്രാഹ്മണരെ ഭൂമി തിരിച്ചുനല്‍കി കശ്മീരിലേക്ക് മടക്കിക്കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇതെല്ലാം തകിടം മറിയ്‌ക്കാനാണ് കശ്മീരി ബ്രാഹ്മണനെയും സിഖുകാരനെയും കഴിഞ്ഞ ദിവസം ഭീകരവാദികള്‍ വെടിവെച്ചുകൊന്നത്. പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഇടമല്ല കശ്മീര്‍ എന്ന സൂചന നല്‍കാന്‍ ഇവിടെ തെരുവുകളില്‍ മധുരം വില്‍ക്കുന്ന ഏതാനും ബീഹാറികളെയും വെടിവെച്ച് കൊന്നിരുന്നു. ഇപ്പോള്‍ സൈന്യം തീവ്രവാദികള്‍ക്കുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഒപ്പം എല്ലാതരത്തിലുള്ള നുഴഞ്ഞുകയറ്റങ്ങളും അവസാനിപ്പിക്കാനും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. എന്തായാലും കശ്മീരിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിറകോട്ടില്ല എന്ന വ്യക്തമായ സന്ദേശം ഭീകരവാദികള്‍ക്ക് നല്‍കാനാണ് ഷായുടെ ഈ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: