ന്യൂദല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നഴ്‌സിങ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ശമ്പള നിരക്ക് 44900-142400 രൂപ. കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്. ഹോസ്പിറ്റലുകളും ഒഴിവുകളും ചുവടെ-
ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍-ഒഴിവുകള്‍ 31 ( ജനറല്‍ 14, ഒബിസി-8, എസ്‌സി-4, എസ്ടി-2, ഇഡബ്ല്യുഎസ്-3) സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍-529 (ജനറല്‍ 242, ഒബിസി-118, എസ്‌സി-73, എസ്ടി-48, ഇഡബ്ല്യുഎസ്-48)ഭിന്നശേഷിക്കാര്‍ക്ക് 64 ഒഴിവുകളില്‍ നിയമനം ലഭിക്കും.
കലാവതി ശരണ്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, 29(ജനറല്‍-17, എസ്ടി-1, ഇഡബ്ല്യുഎസ്-11) ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളജ്-89 (ജനറല്‍-28, ഒബിസി-21, എസ്‌സി-8, എസ്ടി-4, ഇഡബ്ല്യുഎസ്-28) ഭിന്നശേഷിക്കാര്‍ക്ക് 6 ഒഴിവുകളില്‍ നിയമനമുണ്ടാവും.
ഈ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 3000 രൂപയും എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 2500 രൂപയുമാണ്. ഭിന്നശേഷിക്കാരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. അപേക്ഷാ നിര്‍ദേശാനുസരണം ഓണ്‍ലൈനായി www.aiimsexams.ac.in ല്‍ ഒക്‌ടോബര്‍ 30 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം.
യോഗ്യത: അംഗീകൃത ബിഎസ്‌സി(ഓണേഴ്‌സ്)/ബിഎസ്‌സി നഴ്‌സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും 50 ബെഡില്‍ കുറയാത്ത ഹോസ്പിറ്റലില്‍നിന്നും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം.
പ്രായപരിധി 18-35 വയസ്സ്. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10-15 വര്‍ഷവും വിമുക്തഭടന്മാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷിക്കേണ്ടത്.
തെരഞ്ഞെടുപ്പിനായുള്ള കോമണ്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 200 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. നഴ്‌സിംഗ് പരിജ്ഞാനവും പൊതുവിജ്ഞാനവും അഭിരുചിയും പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. 200 മാര്‍ക്കിനാണിത്. ഉത്തരം തെറ്റിയാല്‍ 1/3 മാര്‍ക്ക് വീതം കുറയ്‌ക്കും. യോഗ്യത നേടുന്നതിന് ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്കും ഒബിസികാര്‍ക്ക് 45% മാര്‍ക്കും, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 40% മാര്‍ക്കും വേണം. ഭിന്നശേഷിക്കാര്‍ക്ക് വീണ്ടും 5% മാര്‍ക്കിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
നഴ്‌സിംഗ് ഓഫീസര്‍:
എയിംസുകൡലും അവസരം, റിക്രൂട്ട്‌മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് വഴി നിയമനം 18 എയിംസുകളിലേക്ക്, ഒഴിവുകള്‍ പിന്നീട് അറിയിക്കും.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.in ല്‍- ഓണ്‍ലൈന്‍ അപേക്ഷ ഒക്‌ടോബര്‍ 30 വരെ. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ന്യൂദല്‍ഹി വിവിധ എയിംസുകളിലേക്ക് നഴ്‌സിംഗ് ഓഫീസര്‍മാരെ റിക്രൂട്ട്‌ചെയ്യുന്നതിന് പ്രതേ്യകം അപേക്ഷകള്‍ ക്ഷണിച്ചു. (നോട്ടീസ് നമ്പര്‍ 149/2021). അപേക്ഷാഫീസും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടിക്രമവുമെല്ലാം കേന്ദ്രസര്‍ക്കാര്‍ ഹോസ്പിറ്റലിലേതുപോലെതന്നെ. എന്നാല്‍ ജനറല്‍ നഴ്‌സിംഗ് മിഡ്‌വൈഫറി ഡിപ്ലോമക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
വിശദവിവരങ്ങളടങ്ങിയ പ്രത്യേക വിജ്ഞാപനം www.aiimsexams.ac.in ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 30 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.
തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് നവംബര്‍ 20 ശനിയാഴ്ച നടത്തും.
ഇന്ത്യയൊട്ടാകെയുള്ള 18 എയിംസുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ബെതിന്‍ഡ, ഭോപ്പാല്‍, ഭുവനേശ്വര്‍, ബിബിനഗര്‍, ബിലാസ്പൂര്‍, ഡിയോഗാര്‍, ഗോരഖ്പൂര്‍, ജോധ്പൂര്‍, കല്യാണി, മംഗളഗിരി, നാഗ്പൂര്‍, ന്യൂദല്‍ഹി, പാറ്റ്‌ന, റായ്ബറേലി, റായ്പൂര്‍, രാജ്‌കോട്ട്, ഋഷികേശ്, വിജയ്പൂര്‍ എന്നിവിടങ്ങളിലാണ് എയിംസുകള്‍ ഉള്ളത്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ഒഴിവുകള്‍ പിന്നീട് അറിയിക്കുന്നതാണ്. സംശയനിവാരണത്തിന് [email protected] എന്ന ഇ-മെയിലിലും 1800117898 എന്ന ടോള്‍ നമ്പറിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: