അബുദാബി: കുഞ്ഞന്‍ ക്രിക്കറ്റ് പൂരത്തിലെ വമ്പന്‍ വെടിക്കെട്ടുകള്‍ക്ക് തീരശീല ഉയരുകയായി. ടി 20 ലോകകപ്പ്് സൂപ്പര്‍ പന്ത്രണ്ട് പോരാട്ടങ്ങള്‍ നാളെ ആരംഭിക്കും. ആദ്യ ദിനത്തില്‍ രണ്ട് മത്സരങ്ങള്‍ അരങ്ങേറും. അബുദാബിയില്‍ വൈകിട്ട് 3.30 ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ദുബായില്‍ രാത്രി 7.30 ന് നിലവിലെ ചാമ്പ്യന്മാരായ വിന്‍ഡീസ് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. മത്സരങ്ങള്‍ തത്സമയം സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാം.
സൂപ്പര്‍ പന്ത്രണ്ടില്‍ 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളും ആദ്യ റൗണ്ടില്‍ നിന്ന് യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളും മത്സരിക്കും. ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന് ടീമുകളും ആദ്യ റൗണ്ടില്‍ നിന്ന് യോഗ്യത നേടുന്ന രണ്ട് ടീമുകളും മാറ്റുരയ്ക്കും.
ഗ്രൂപ്പ് രണ്ടില്‍ മത്സരിക്കുന്ന ഇന്ത്യ ആദ്യ മത്സരത്തില്‍ ഞായറാഴ്ച ദുബായില്‍ പാകിസ്ഥാനെ എതിരിടും. രാത്രി 7.30 നാണ് മത്സരം. സൂപ്പര്‍ പന്ത്രണ്ടില്‍ ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ വീതം സെമിഫൈനലില്‍ കടക്കും. സെമി ഫൈനലുകള്‍ നവംബര്‍ 10, 11 തീയതികളിലും ഫൈനല്‍ 14 നും നടക്കും. ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബി യില്‍ നിന്ന്് സ്കോട്ലന്ഡും ബംഗ്ലാദേശും സൂപ്പര്‍ പന്ത്രണ്ടില്‍ കടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: