ഒഡന്സി (ഡെന്മാര്ക്ക്): ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി.സിന്ധു ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, മുന്‍ ലോക ഒന്നാം നമ്പറായ കിഡംബി ശ്രീകാന്ത് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
തായ്ലന്‍ഡിന്റെ ബുസാനനെ ശക്തമായ പോരാട്ടത്തില്‍ കീഴടക്കിയാണ് സിന്ധു അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ 21-16, 12-21, 21-15 എന്ന സ്കോറിനാണ് സിന്ധു വിജയിച്ചത്. മത്സരം അറുപത്തിയേഴ് മിനിറ്റ് നീണ്ടു. ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയശേഷം സിന്ധു മത്സരിക്കുന്ന ആദ്യ ടൂര്‍ണമെന്റാണിത്.
ജപ്പാന്റെ കെന്റോ മൊമോറ്റയാണ് പ്രീ ക്വാര്‍ട്ടറില്‍ ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്്കോര്‍: 23-21, 21-9.
പ്രതികരിക്കാൻ ഇവിടെ എഴുതുക: