ഷോളയൂര്‍: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ ചുണ്ടകുളം ഊരിലെ പവിത്ര ബാബുരാജിന്റെ ആദ്യ പ്രസവത്തിലെ ആണ്‍കുഞ്ഞാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. അടുത്ത വര്‍ഷം ജനുവരി 12 നാണ് പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 15ന് തന്നെ പ്രസവിക്കുകയായിരുന്നു.
കുട്ടിക്ക് 715 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. പോഷക കുറവ് കാരണമുള്ള വിളര്‍ച്ചയും അമിത രക്തസമ്മര്‍ദവും പവിത്രയ്‌ക്ക് ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതാണ് പ്രസവം മൂന്ന് മാസം മുന്‍പാക്കിയത്. നേരത്തേയും പോഷകക്കുറവ് മൂലം നിരവധി ശിശുമരണം അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പത്തോളം കുട്ടികളാണ് ഇവിടെ മരിച്ചത്.
കോടിക്കണക്കിന് രൂപയുടെ പാക്കേജുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇവിടേയ്‌ക്ക് കൊണ്ടുവന്നിട്ടും തൂക്കകുറവുള്ള കുട്ടികള്‍ ജനിക്കുകയും കുഞ്ഞുങ്ങള്‍ മരിക്കുകയും ചെയ്യുന്നത് പദ്ധതി നടത്തിപ്പിലെ വീഴ്ചകളാണ് തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: