ചക്കരക്കല്‍: അഞ്ചരക്കണ്ടി പാളയം പൊനക്കാല്‍ ശ്മശാന കൈയ്യേറ്റം അവസാനിപ്പിക്കുക. കാലവര്‍ഷക്കെടുതിയില്‍ വീടിന് നാശനഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി അഞ്ചരക്കണ്ടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചരക്കണ്ടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണാസമരം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയതു.
പൊനക്കാല്‍ ശ്മശാനം കൈയ്യടക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ നീക്കം ഭൂരിപക്ഷ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ക്ഷേത്രങ്ങള്‍ക്ക് നേരെ മാത്രമല്ല ശ്മശാനങ്ങള്‍ക്ക് നേരെയും സിപിഎം അജണ്ട നടപ്പാക്കുകയാണ്. ശ്മശാനം നിരപ്പാക്കി ഔഷധത്തോട്ടം നിര്‍മ്മിക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ തെറ്റായ തീരുമാനം തിരുത്തിയില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും ഹരിദാസ് മുന്നറിയിപ്പ് നല്കി.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ. ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ.ജി. ബാബു, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്. രാജന്, മണ്ഡലം പ്രസിഡന്റ് കെ.പി. ഹരീഷ് ബാബു, അരുണ്‍ കൈതപ്പുറം, ആര്.കെ. ഗിരിധരന്, എ. അനില്‍കുമാര്‍, കെ. സുമോദ്, ഐ.കെ. ജിതേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: