Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രപഞ്ചവും പാശ്ചാത്യരുടെ ‘പ്രപഞ്ച’വും

വിനയവും സമര്‍പ്പണവുമാണ് ഭാരതീയ വീക്ഷണങ്ങളുടെ മുഖമുദ്ര. തന്റെ ഭൗതികശരീരം മൂലപ്രകൃതിയിലും, വ്യക്തിത്വം പരമാത്മാവിലും അടങ്ങിയതാണെന്ന ആചാര്യോപദേശം ഒരു ഭാരതീയന്റെ ശ്രദ്ധയില്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.

ടി.എം. ജയരാമന്‍ by ടി.എം. ജയരാമന്‍
Oct 20, 2021, 09:33 pm IST
in Samskriti

ഭാരതത്തിന്റെ പ്രപഞ്ചസങ്കല്പം പഞ്ചഭൂതാത്മകമാകുന്നു. മൂലപ്രകൃതിയില്‍ ആകാശം എന്ന പശ്ചാത്തലത്തില്‍ വായു, ജലം, ഭൂമി എന്നീ ത്രിവിധ വാതക-ദ്രാവക-ഖരാവസ്ഥകളായി മനക്കണ്ണുവഴി ആത്മാവ് കാണുന്നു. മാറ്റങ്ങളുടെ മധ്യവര്‍ത്തി ആയ അഗ്നിയെ ഈശ്വരതേജസ്സ് എന്നുകരുതുന്നു.

വിനയവും സമര്‍പ്പണവുമാണ് ഭാരതീയ വീക്ഷണങ്ങളുടെ മുഖമുദ്ര. തന്റെ ഭൗതികശരീരം മൂലപ്രകൃതിയിലും, വ്യക്തിത്വം പരമാത്മാവിലും അടങ്ങിയതാണെന്ന ആചാര്യോപദേശം ഒരു ഭാരതീയന്റെ ശ്രദ്ധയില്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കേണ്ടതാണ്.

പഞ്ചഭൂതനിര്‍മ്മിതമായ തന്റെ ഇന്ദ്രിയങ്ങള്‍ കൊണ്ടറിയുന്നത് തന്റെ സ്വകാര്യ പരിസ്ഥിതിയെ മാത്രം. പ്രസ്തുത ഇന്ദ്രിയപ്രത്യക്ഷലോകത്തേയും, ആത്മാവ് കണ്ടറിയുന്ന മനപ്രത്യക്ഷലോകത്തേയും പൂര്‍ണ്ണമായും വേര്‍തിരിച്ചുകാണുകതന്നെ വേണം (പാശ്ചാത്യരുടെ മാറ്റര്‍ – മൈന്‍ഡ് അതിര്‍ത്തി ഇവയ്‌ക്കിടയില്‍ കിടക്കുന്നു).

അദൈ്വതിക്ക് ഇന്ദ്രിയപ്രത്യക്ഷ-മനപ്രത്യക്ഷ ലോകങ്ങള്‍ ‘ഏക’ത്തിന്റെ (ബ്രഹ്മത്തിന്റെ) തീര്‍ത്തും വ്യത്യസ്തങ്ങളായ വിവര്‍ത്തതലങ്ങളാകുന്നു. അവ ഒരുപോലെ എന്നു തോന്നിച്ചേക്കും. എന്നാല്‍ ശാസ്ത്രചിന്തയില്‍ അവയെ തീര്‍ത്തും വേര്‍തിരിച്ചു നിര്‍ത്തുകതന്നെ വേണം.

കൂട്ടിക്കലര്‍ത്തിയാല്‍ ചിന്ത കലുഷിതമാകും, ദുഃഖകാരണമാകും. ഭ്രമമുണ്ടാക്കുന്നത് മായയോ മായാതലങ്ങളോ അല്ല, തലങ്ങളെ കൂട്ടിക്കലര്‍ത്തുന്ന അവിവേകം ഒന്നുകൊണ്ടു മാത്രമാകുന്നു. ഓരോ വ്യക്തിക്കും ശാസ്ത്രപഠനം കൊണ്ടും, സാധന (നിഷ്ഠയോടുകൂടിയ ജീവിതചര്യ) കൊണ്ടും അവിവേകത്തെ മാറ്റിയെടുക്കാനാകും.

ഭാരതീയദര്‍ശനങ്ങളുടേയും ആചാര്യന്മാരുടേയും ഉപദേശങ്ങളുടെ സാരസര്‍വ്വസ്വം മേല്‍പറഞ്ഞ സമര്‍പ്പണവും വിവേകവുമാകുന്നു. എവിടെയാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നതിലെ മതഭേദങ്ങളുള്ളു. വിവേകം ഉദിച്ച് വീക്ഷണം സംശയരഹിതമായി ഉറയ്‌ക്കുന്നതോടെ മനുഷ്യന്‍ പരമപദത്തിലേക്കുയര്‍ന്ന് ലോകസംഗ്രഹമാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.

പാശ്ചാത്യപ്രപഞ്ചം

പാശ്ചാത്യ ശാസ്ത്രജ്ഞന് ഒരേ ഒരു ലോകമേ ഉള്ളു. അത് ഇന്ദ്രിയങ്ങള്‍ കൊണ്ട് നിരീക്ഷിക്കുകയും ഉപകരണങ്ങള്‍ കൊണ്ട് അളക്കുകയും ചെയ്ത്, മസ്തിഷ്‌കദ്രവ്യം കൊണ്ട് (ദ്രവ്യനിര്‍മ്മിത കമ്പ്യൂട്ടറുകളുടെ സഹായത്തോടെയോ അല്ലാതേയോ) അനുകരണം (ശൊൗഹമശേീി) വഴി ഉണ്ടാക്കിയെടുക്കുന്നതാകുന്നു. അളവുകളും ദ്രവ്യങ്ങളും ഒരേ ലോകത്തുതന്നെ. എല്ലാം നടത്തുന്നത് ബലപ്രമാണമായി ഊര്‍ജ്ജം. ഇവ്വിധമാണ് പാശ്ചാത്യന്റെ ‘പ്രപഞ്ചം’. അവിടെ താന്‍ രാജാവായി വാഴുന്നു.

നിയന്ത്രണം തന്റെ കൈകളില്‍ കൊണ്ടുവരാമെന്ന് തെറ്റിദ്ധരിക്കുന്നു. തന്റെ പരിസ്ഥിതിയെ പ്രകൃതി എന്ന് തെറ്റിദ്ധരിക്കുന്നു. പ്രകൃതിയെ തനിക്ക് നിയന്ത്രിക്കാമെന്ന് അഹങ്കരിക്കുന്നു. അതിലെ യുക്തിരാഹിത്യം കാണുന്നില്ല. പഠിച്ചറിഞ്ഞുകഴിഞ്ഞിട്ടും (തന്റെതന്നെ ‘ശാസ്ത്രീയ’ വീക്ഷണത്തില്‍) മസ്തിഷ്‌കപ്രവര്‍ത്തനം പ്രകൃതിയിലാണെന്നും, മറിച്ചല്ലെന്നും ബോധിക്കുന്നുമില്ല.

ആത്മാവിനോ, അന്തഃകരണത്തിനോ, അന്തര്‍ദൃഷ്ടിക്കോ, ഈശ്വരനോ, ഈശ്വരാനുഗ്രഹത്തിനോ ഇന്നത്തെ പാശ്ചാത്യശാസ്ത്രത്തില്‍ ഒരു സ്ഥാനവുമില്ല. എല്ലാം അഹങ്കാരം കൊണ്ടുമാത്രം. പ്രകൃതിയെ മറന്ന് പാശ്ചാത്യര്‍ ദൈവനാമം ഉച്ചരിക്കുന്നത് വൃഥാവിലാവുന്നു.

വിവരങ്ങള്‍ ഉപയോഗിച്ച് ഭൗതികസുഖസൗകര്യങ്ങള്‍ ഒരുക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ് പാശ്ചാത്യസംസ്‌കാരത്തിന്റെ ഏകലക്ഷ്യം. അവരുടെ സൈദ്ധാന്തിക സങ്കല്പങ്ങള്‍ സങ്കല്പങ്ങളേയല്ല. പ്രപഞ്ചനിയമങ്ങള്‍ നിയമങ്ങളുമല്ല. അപ്പപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളെ പൂര്‍വ്വാര്‍ജ്ജിത വിവരങ്ങളുമായി ബന്ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ മാത്രമാകുന്നു. അവ അന്വേഷകനെ ഒരന്തിമസിദ്ധാന്തത്തിലെത്തിക്കുകയുമില്ല.

ഈശ്വരാനുഗ്രഹം വേണമെന്നു പറയുന്നത് ഒരു വിണ്‍വാക്കല്ല. ഈശ്വരന്‍ സാക്ഷ്യപ്പെടുത്തിയാലെ പ്രാതിഭാസികസത്യം പൊതു പാരമാര്‍ത്ഥിക സത്യമാവുകയുള്ളു. ശാസ്ത്രജ്ഞര്‍ അന്വേഷണാരംഭത്തില്‍ തന്നെ അവിടെ എത്തി എന്നു വ്യാമോഹിക്കുന്നു, അഹങ്കരിക്കുന്നു.

അത്യന്തം ശിഥിലങ്ങളായി ചിന്നിച്ചിതറിക്കിടക്കുന്ന ശാസ്ത്രജ്ഞന്റെ ഗവേഷണപഠനങ്ങളെ കൂട്ടിവെച്ച് ‘ഗണിതം’കൊണ്ട് പുണ്യാഹം തളിച്ചാല്‍ അതു ‘ശാസ്ത്ര’മാകുകയില്ല. ‘പ്രപഞ്ചശാസ്ത്രം’ (രീാെീഹീഴ്യ) എന്ന ഓമനപ്പേരു കൊടുത്ത് പ്രപഞ്ചസത്യത്തെ താന്‍ അനാവരണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞുനടക്കുന്നത് പാശ്ചാത്യന്റെ അതിരുകളില്ലാത്ത അഹങ്കാരവും അജ്ഞതയും കൊണ്ടുമാത്രമാകുന്നു. വിവിധ മേഖലകളെ ചേര്‍ത്തുപിടിക്കാനുള്ള ആന്തരികതത്വം പാശ്ചാത്യദര്‍ശനങ്ങള്‍ക്ക് ഇന്നും അന്യമാണെന്നു പറയേണ്ടിയിരിക്കുന്നു.

Tags: indian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

India

സംഘർഷം പുകയുന്ന സുഡാനിൽ ഇന്ത്യക്കാരനെ വിമതർ തട്ടിക്കൊണ്ടുപോയി: ചോദിച്ചത് ഷാരൂഖ് ഖാനെ അറിയുമോ എന്ന്, മോചന ശ്രമം തുടർന്ന് അധികൃതർ

India

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

World

ഒരു വർഷത്തിനുള്ളിൽ ഇന്ത്യ വീണ്ടും ആക്രമണം നടത്തും : ഇന്ത്യയോടുള്ള ഭയം പരസ്യമായി പ്രകടിപ്പിച്ച് പാകിസ്ഥാൻ നേതാവ് ഒമർ അയൂബ് ഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.