കാലിഫോര്‍ണിയ: ദുര്‍ഗ്ഗാപൂജ ഉത്സവത്തോടനുബന്ധിച്ച് ഹിന്ദു ക്ഷേത്രങ്ങള്‍ക്കും ബിസിനസ്സുകള്‍ക്കും നേരെ നടന്ന അക്രമങ്ങളെ അമേരിക്ക അപലപിച്ചു. സംഭവത്തില്‍ ഉടനെ അന്വേഷണം നടത്താനും ബംഗ്ലാദേശ് സര്‍ക്കാരിനോടും അമേരിക്കയിലെ ആഭ്യന്തരവകുപ്പിന്റെ വക്താവ് നെഡ് പ്രൈസ് ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നും അമേരിക്ക പറഞ്ഞു. അക്രമങ്ങളില്‍ ഇതുവരെ ആറ് പേര് കൊല്ലപ്പെട്ടു. 66 ഹിന്ദുവീടുകള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നു. 20 വീടുകള്‍ കത്തിച്ചു. ഈ ആക്രമണം അങ്ങേയറ്റം ഭീതിദമെന്നും യുഎസ് വിശേഷിപ്പിച്ചു.
യുഎസിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഓഫീസും ഇത് സംബന്ധിച്ച് ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ‘ന്യൂനപക്ഷത്തിലെ അംഗങ്ങള്‍ക്കുള്‍പ്പെടെ ആരാധിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അവരെ ഭീഷണിയോ അക്രമം കൊണ്ടോ തടയുന്നത് തെറ്റാണ്,’ യുഎസ് ഓഫീസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: