മുംബൈ: മുംബൈ നഗരത്തെ ഞെട്ടിച്ച് വന്‍ ലഹരിവേട്ട. 22 കോടിയുടെ മയക്കുമരുന്നുമായി യുവതി പിടിയിലായി. 7 കിലോഗ്രാം ഹെറോയിനുമായാണ് മുംബൈയിലെ സിയോണ്‍ പ്രദേശത്തുനിന്നും മുംബൈ പോലീസിനെ നാര്‍ക്കോട്ടിക് സെല്‍ വിഭാഗം യുവതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരേ എന്‍ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും മുംബൈ പോലീസ് അറിയിച്ചു. മുംബൈ നഗരത്തില്‍ പലയിടത്തും നാര്‍ക്കോട്ടിക് സെല്‍ വിഭാഗം പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: