കുവൈറ്റ് സിറ്റി: കേരളത്തിലെ പ്രളയബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സമൂഹം. പ്രളയ ദുരിതാശ്വാസത്തിന് പ്രവാസ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എംബസി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ചു. ദുരന്തത്തില്‍ ജീവന് നഷ്ടമായവര്‍ക്കായി മൗനപ്രാര്‍ഥന നടത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ പ്രളയബാധിതര്‍ക്കൊപ്പം നില്‍ക്കേണ്ടതിന്റെയും പുനഃര്നിമ്മാണ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അംബാസിഡര്‍ സിബി ജോര്‍ജ്ജ് വിശദീകരിച്ചു.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുമുള്ള സഹായം സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. സഹായാഭ്യര്ത്ഥനയ്ക്കനുസരിച്ച് ധനസമാഹരണം ഉള്‍പ്പെടെയുള്ള സഹായം ആരംഭിക്കും. ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവാസി സംഘടനകളുടെയും ഏകോപനത്തിലൂടെയാകും ധനസമാഹരണം നടക്കുക. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല ഐ.സി.എസ്.ജി മെംബറും ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റുമായ ഡോ. അമീര്‍ അഹ്മദിനെ അംബാസഡര്‍ ചുമതലപ്പെടുത്തി. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് സ്വന്തംനിലയില്‍ സഹായങ്ങള്‍ അയക്കാമെന്നും അംബാസഡര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: