തിരുവനന്തപുരം: നഗരത്തില്‍ പോലീസിന് നേരെ മയക്കുമരുന്ന് സംഘം നാടന്‍ ബോംബ് എറിഞ്ഞു. കിള്ളിപ്പാലത്തിന് സമീപമുള്ള കിള്ളി ടൂറിസ്റ്റ് ഹോമില്‍ മയക്കുമരുന്നു കച്ചവടവും നടക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസിന് നേരെയാണ് ബോംബേറ് ഉണ്ടായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടി അടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുറിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര് ബഹളത്തിനിടെ ഓടി രക്ഷപ്പെട്ടു.
കിള്ളിപ്പാലത്തെ കിള്ളി ടവേഴ്സ് ലോഡ്ജില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ലോഡ്ജിലെ 104-ാം നമ്പര്‍ മുറിയില്‍ ലഹരിമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന് അറിഞ്ഞാണ് പരിശോധനയ്ക്കായി പോലീസെത്തിയത്. എന്നാല്‍ പോലീസിനെ കണ്ടതോടെ മുറിയിലുണ്ടായിരുന്ന യുവാക്കള്‍ നാടന്‍ ബോംബ് എറിയുകയായിരുന്നു. ബഹളത്തിനിടെ രണ്ട് പേര്‍ക്ക് പുറത്തേക്ക് ഓടിരക്ഷപെട്ടു.
കിളളിപ്പാലം കട്ടയ്ക്കാല്‍ സ്വദേശി രജീഷ്(22) വെള്ളായണി സ്വദേശിയായ 17-കാരന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് അഞ്ചു കിലോ കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധനയില്‍ അഞ്ച് മൊബൈല്‍ഫോണുകളും രണ്ട് വെട്ടുകത്തികളും തോക്കും കണ്ടെടുത്തു. പിടിയിലായ ലജീഷിന്റെ പേരിലായിരുന്നു കിള്ളിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്. പോലീസിനെ ആക്രമിച്ച് പ്രതികളില്‍ രണ്ട് പേര് രക്ഷപ്പെട്ടു. നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയത്. ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വില്‍പ്പനയും ഉപയോഗവുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്യുകയാണ്. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: