ശ്രീനഗർ: അതീവ ജാഗ്രതയുടെ ഭാഗമായി കശ്മീരിലെ വിവിധ ഭാഗങ്ങളിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തലാക്കി. ടിആര്‍എഫ് എന്ന സംഘടനയ്‌ക്ക് പുറമെ ഹര്‍ക്കത് 313 എന്ന പുതിയൊരു ഭീകരസംഘടനയിലെ അംഗങ്ങള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി രഹസ്യസേന റിപ്പോര്‍ട്ടുണ്ട്.
ശ്രീനഗര്‍ വിമാനത്താവളം, ഉറി വൈദ്യുതിനിലയം എന്നിവിടങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. കൂടുതല്‍ മുൻകരുതലിന്റെ ഭാഗമായാണ് മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ചിരിക്കുന്നത്. വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാനും രഹസ്യവിവരങ്ങള്‍ കൈമാറപ്പെടാതിരിക്കാനും ഉള്ള മുന്‍കരുതലിന്റെ ഭാഗം കൂടിയാണിത്. ശ്രീനഗറിലെ അഞ്ചാർ, ഈദ്ഗാഹ്, ഖമർവാരി, സൗറ, എംആർ ഗങ്, നൗഹത്ത, സഫകടൽ, ബാഗ്യാസ്, കുൽഗാമിലെ വാപോഹ്, ഖൈമ, പുൽവാമയിലെ ലിറ്റർ തുടങ്ങിയ പ്രദേശങ്ങളാണ് നടപടിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
സമീപകാലത്തുണ്ടായ കശ്മീരികളല്ലാത്തവരുടെയും ഹിന്ദു-സിഖ് ന്യൂനപക്ഷവിഭാഗങ്ങളിലെ അംഗങ്ങളെയും കൊല ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാസേന മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 7 പ്രദേശവാസികള്‍ ഒക്ടോബറില്‍ തന്നെ കൊല്ലപ്പെട്ടിരുന്നു. 9 സൈനികരെയും നഷ്ടപ്പെട്ടു. പകരം സൈന്യം 13 ഭീകരരെ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: