ന്യൂദല്‍ഹി: ജമ്മു കശ്മീരിലേക് പുതിയ ഭീകര സംഘടനയായ ഹര്‍ക്കത്ത് 313ലെ അംഗങ്ങള്‍ നുഴഞ്ഞുകയറിയതായി രഹസ്യസേനാ റിപ്പോര്‍ട്ട്. ടിആര്‍എഫ് എന്ന ഭീകരസംഘടനയ്‌ക്ക് പിന്നാലെയാണ് പുതിയ ഭീകരസംഘടനയായ ഹര്‍ക്കത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ജമ്മു കശ്മീരില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുമെന്നാണ് ഹര്‍ക്കത്തിന്റെ ആഹ്വാനം. കശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും സംഘടന പറയുന്നു. വിദേശ ഭീകരർ മാത്രമാണ് ഈ സംഘടനയിലെ അംഗങ്ങള്‍.
ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് മാതൃകയിലാണ് സംഘടനയുടെ പ്രവർത്തനം. പാക് ചാരസംഘടനയായ ഐ എസ് ഐ ആണ് സംഘടനയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. അടുത്തയിടെ രൂപം കൊണ്ട ടി ആർ എഫ് എന്ന ഭീകര സംഘടനയ്‌ക്കും ആയുധങ്ങളും പ്രവർത്തനത്തിനുള്ള ധനവും നൽകുന്നത് ഐ എസ് ഐ ആണെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഭീകരർ തന്നെയാണ് പുതിയ സംഘടനകൾക്കും നേതൃത്വം നൽകുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പശ്ചാത്തലത്തിലായിരുന്നു ടി ആർ എഫ് രൂപീകരിച്ചത്. അടുത്തയിടെ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതിന് പിന്നിലും ടി ആർ എഫ് ആയിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ച സാഹചര്യത്തിലാണ് ഹർക്കത്ത് 313 രൂപീകരിക്കപ്പെട്ടത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ പാകിസ്ഥാൻ കൂടുതൽ ആക്രമണങ്ങൾക്ക് പദ്ധതിയിടുമെന്ന് സൂചനയുണ്ടായിരുന്നു.
ഹര്‍ക്കത്തിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്ത്യയുടെ രഹസ്യസേനയും സുരക്ഷാവിഭാഗങ്ങളും അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. വടക്കന്‍ കശ്മീരിലും തെക്കന്‍ കശ്മീരിലും രണ്ട് പ്രധാനകേന്ദ്രങ്ങള്‍ സ്ഫോടനങ്ങള്‍ നടത്താനാണ് സംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. തീവ്രവാദ ആക്രമണം മുന്നില്‍ക്കണ്ട് ശ്രീനഗര്‍ വിമാനത്താവളം, ജലവൈദ്യുത പദ്ധതികള്‍ എന്നിവിടങ്ങളില്‍ സൈനികസന്നാഹം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: