ധാക്ക: നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശിലെ ഹിന്ദുക്കളെ ലക്ഷ്യമാക്കി അരങ്ങേറിയ വംശീയ കലാപം തുടരുന്നു. 29 വീടുകള്‍ മുസ്ലീം കലാപകാരികള്‍ തകര്‍ത്തെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ധാക്കയില്‍ നിന്ന് കേവലം 255 കിലോമീറ്റര്‍ മാത്രം അകലത്തുള്ള ഗ്രാമത്തിലാണ് ഹിന്ദു ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയത്.
ചിറ്റഗോങ്, ഗാസിപ്പൂര്‍, ചന്ദ്പൂര്‍, ബന്ദര്‍ബന്‍, മൗലവി ബസാര്‍ എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. കലാപകാരികള്‍ രണ്ട് ഹിന്ദു യുവാക്കളെ വധിച്ചതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും ഹിന്ദു ഭവനങ്ങള്‍ക്ക് തീവയ്ക്കുകയും ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനായി ആസുത്രിതമായി അരങ്ങേറിയ കലാപം എന്നാണ് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസാദ് ഉസൈമാന്‍ ഖാന്റെ വിഷയത്തെ സംബന്ധിച്ചുള്ള പ്രതികരണം.
രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഇസ്കോണ്‍ ആവശ്യപ്പെട്ടു. ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്കോണ്‍ ആവശ്യപ്പെട്ടു.
നൗഖാലിയിലെ ഇസ്കോണ്‍ ക്ഷേത്രം 200 പേരടങ്ങുന്ന മുസ്ലിം സംഘം ആക്രമിച്ച് പാര്‍ത്ഥദാസ്, ജതന് ചന്ദ്ര് സാഹ എന്നീ രണ്ട് ഹിന്ദുമത വിശ്വാസികളെയാണ് അതിക്രൂരമായി വധിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇസ്കോണ്‍ അംഗം നിമൈ ചന്ദ്ര ദാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇസ്കോണ്‍ സ്ഥാപകനായ സ്വാമി പ്രഭുപാദയുടെ വിഗ്രഹം തകര്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: