ന്യൂദല്‍ഹി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മരണമടഞ്ഞവര്‍ക്ക് അദേഹം അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദലൈലാമ ട്രസ്റ്റില്‍ നിന്ന് ഒരു തുക സംഭാവനയായി നല്‍കുമെന്നും അദേഹം വ്യക്തമാക്കി.
നിങ്ങള്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും നാശനഷ്ടം ബാധിച്ച എല്ലാവര്ക്കും എന്റെ അനുശോചനം അറിയിക്കുന്നു. ആവശ്യമുള്ളവര്‍ക്ക് സഹായം നല്കാന് ബന്ധപ്പെട്ട അധികാരികള്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്നുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നുവെന്നും അദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: