തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ 24 ന്യൂസ് ചാനല്‍ നടത്തിയ കള്ളക്കളികള്‍ ഓരോന്നായി പുറത്തു വരുന്നു. പാര്‍ട്ടി ചാനലായിരുന്ന കൈരളിപോലും ചെയ്യാതിരുന്ന തീതിയിലുള്ള വിടുപണി സിപിഎമ്മിനുവേണ്ടി 24 ന്യൂസ് നടത്തിയിരുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തായിക്കൊണ്ടിരിക്കുന്നത്. ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ പിടിച്ച പുലിവാല് ചെമ്പോലയില്‍ നില്‍ക്കില്ല. ‘മനീതി’ സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം ചാനലിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതിന്റെ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കേരള പൊലീസില്‍ ശബരിമല വിരുദ്ധ അജന്‍ഡ സ്വീകരിച്ചിരുന്ന ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരും 24 ന്യൂസുമായുള്ള ഒത്തുകളിയിലാണ് 2018 ഡിസംബറില്‍ മനീതി സംഘം ശബരിമലയില്‍ എത്തിയത്.
കേരളത്തിലെ മറ്റു മാധ്യമങ്ങളെയെല്ലാം തെറ്റിദ്ധരിപ്പിച്ച ശേഷമാണ് കേരള പൊലീസ് സംഘവും 24 ന്യൂസ് അവതാരകന് അരുണ്‍ കുമാറും ‘മനീതി’ സംഘത്തെ സ്വീകരിച്ചാനയിക്കാന്‍ മധുരയിലെത്തിയത്. ‘മനീതി’ സംഘത്തിലെ 30 പേര് ചെന്നൈയില്‍ നിന്നു ട്രെയിന്‍ മാര്‍ഗം കോട്ടയത്തേക്കു പുറപ്പെടുമെന്നാണ് മറ്റു മാധ്യമങ്ങളെ കേരള പൊലീസ് തെറ്റിദ്ധരിപ്പിച്ചിരുന്നത്.
മധുരയില്‍ ‘മനീതി’ സംഘം പുറപ്പെടാനായി കേരള പൊലീസ് സംഘത്തോടൊപ്പം ബസില്‍ കയറുന്ന ദൃശ്യം 24 ചാനല്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്തു. സംഘം ബസില്‍ കുമളിയിലെത്തുമെന്നുമെന്നു റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മറ്റു ചാനലുകള്‍ ഒബി വാനുകളുമായി കുമളിയിലേക്കു പാഞ്ഞു. കുമളിയില്‍ നിന്നു മനീതി സംഘത്തെ പിന്തുടര്‍ന്ന ചാനലുകളെ പൊലീസ് ജീപ്പ് വഴിമുടക്കി തടഞ്ഞിട്ടതോടെ യാത്രാവിവരങ്ങള്‍ ലഭ്യമല്ലാതായി. തുടര്‍ന്നു ശബരിമലയില്‍ സംഘം എത്തിയപ്പോഴാണ് മാധ്യമങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞത്. അയ്യപ്പ ഭക്തര്‍ കല്ലെറിഞ്ഞ് ഓടിച്ചതിനാല്‍ 11 പേരടങ്ങിയ മനീതി സംഘത്തിനു സന്നിദാനത്തിന് അടുത്തെങ്ങുമെത്താതെ പാഞ്ഞോടി രക്ഷപ്പെടേണ്ടി വന്നെന്നു മാത്രം.
പൊലീസ് യൂണിഫോമില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയയെയും മാധ്യമ പ്രവര്‍ത്തക കവിത ജക്കാളിനെയും പൊലീസ് യൂണിഫോമില്‍ സന്നിധാനത്ത് എത്തിക്കാനുള്ള പദ്ധതിയിലും 24 ന്യൂസിനു പങ്കുണ്ടായിരുന്നു എന്നതു പുറത്തു വരുന്നുണ്ട്.ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിയുടെയും സുഹൃത്താണ് രഹ്ന ഫാത്തിമ.യുവതീ പ്രവേശന ദൗത്യങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വ്യാജ ചെമ്പോലയുമായി 24 ന്യൂസ് രംഗപ്രവേശം ചെയ്തത്. ശബരിമല ക്ഷേത്ര ഉടമസ്ഥതയുടെ കാര്യത്തില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയായിരുന്നു വ്യാജ ചെമ്പോല വാര്‍ത്തയുടെ ലക്ഷ്യം.
ശബരിമല യുവതീ പ്രവേശന വിഷയം ചര്‍ച്ചാവിഷയമാക്കുന്നതിലും ചാനല്‍ പ്രധാന പങ്ക് വഹിച്ചു. 2018 ഒക്ടോബര്‍ 11നു സംപ്രേഷണം ചെയ്ത ‘ശ്രീകണ്ഠന് നായര്‍ ഷോ’യില്‍ യുവതീ പ്രവേശനത്തിനു വേണ്ടി ശ്രീകണ്ഠന് നായര്‍ ഘോരഘോരം വാദിച്ചു. സുപ്രീം കോടതി വിധി അനുസരിച്ചു യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണെന്ന വാദമാണ് ചര്‍ച്ചയില്‍ ശ്രീകണ്ഠന് നായര്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: