തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നെങ്കിലും പ്രധാന അണക്കെട്ടുകള്‍ തല്ക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. എല്ലാ ഡാമുകളുടെയും ജലനിരപ്പ് പൂര്‍ണസമയം നിരീക്ഷണത്തിലാണ്. ഇടുക്കി, കക്കി, ഷോളയാര്‍, മൂഴിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്നും കെഎസ്ഇബി വ്യക്തമാക്കി.
ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ചായിരിക്കും ഡാമുകള്‍ തുറക്കുക. 339 എണ്ണം 11 കെ.വി. ലൈനുകള്‍ നഷ്ടമായി. 60 ട്രാന്‍സ്ഫോമറുകള്‍ തകരാറിലായി. 3074 ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി വിതരണം നിലച്ചു. അതിതീവ്രമഴയില്‍ 13.67 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: